നിർമിതബുദ്ധി പാസ് ദുബൈ വിമാനത്താവളം വഴി പാസ്പോർട്ടില്ലാതെ യാത്ര
text_fieldsദുബൈ: പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളില്ലാതെ യാത്ര സാധ്യമാകുന്ന സ്മാർട്ട് ട ണൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തമാരംഭിച്ചു. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള സംവിധാനം ലോകത്ത് ആദ്യത്തേതാണ്. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും.
ടെർമിനൽ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാർച്ചർ ഭാഗത്താണ് സ്മാർട്ട് ടണൽ തുറന്നത്. ഇതിെൻറ പരീക്ഷണഘട്ട ഉദ്ഘാടനം ബുധനാഴ്ച രാവിലെ റെസിഡൻസ് ഫോറിനേഴ്സ് അഫയേഴ്സ് ജനറൽ ഡയറക്ടറേറ്റ് (ജി.ഡി.ആർ.എഫ്.എ) ദുബൈ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി നിർവഹിച്ചു. സ്മാർട്ട് ടണലിെൻറ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാശിദ് ആൽ മക്തൂം അടുത്തുതന്നെ നിർവഹിക്കുമെന്ന് അധിക്യതർ വ്യക്തമാക്കി.
നടന്നുപോകുേമ്പാൾ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങൾ ഉറപ്പുവരുത്തുന്നതാണ് സ്മാർട്ട് ടണൽ. അതിനാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ പാസ്പോർട്ടോ എമിറേറ്റ്സ് ഐ.ഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉൾപ്പെട്ട സ്മാർട്ട് ടണലുകൾ വഴി 15 സെക്കൻഡിനകം യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാമെന്ന് മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു.
ഇതിനായി ആദ്യം കണ്ണ് സ്കാൻ ചെയ്യണം. അതിനു ശേഷമാണ് ടണലിലൂടെ നടക്കേണ്ടത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തിൽ വർഷംതോറും റെക്കോർഡ് വർധനയാണ് ഉണ്ടാകുന്നത്. അതിനാൽ നടപടികൾ കൂടുതൽ വേഗത്തിലാകാനാണ് സ്മാർട്ട് ടണൽ പോലുള്ള നൂതന സംവിധാനങ്ങൾ ഒരുക്കുന്നത്.
നാല് വർഷമായി ഈ ആശയം പരീക്ഷിച്ച് വരികയായിരുന്നു. തികച്ചും യു.എ.ഇ നിർമിതമായ സ്മാർട്ട് ടണൽ വിജയത്തിലേക്ക് എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിെൻറ ഔദ്യോഗിക ഉദ്ഘാടനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു.
ടണലിലൂടെ കടന്നുപോകുന്ന യാത്രക്കാർക്ക് യാത്ര പോകുന്ന രാജ്യത്ത് ഉപയോഗിക്കാൻ ആറ് മാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട് ഉണ്ടായിരിക്കണം. ആദ്യ തവണ സ്മാർട്ട് ടണൽ സംവിധാനം ഉപയോഗിക്കുന്ന യാത്രക്കാർ പാസ്പോർട്ട് കൗണ്ടറിലിലോ അവിടെയുള്ള കിയോസ്കുകളിലോ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
എന്നാൽ, നിലവിൽ സാധാരണ സ്മാർട്ട് ഗേറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് രജിസ്റ്റർ ചെയ്യാതെ തന്നെ ടണലിലൂടെ കടന്നുപോകാം. രണ്ട് കിയോസ്കുകളാണ് ഇപ്പോൾ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. സ്മാർട്ട് ടണൽ നടപടികൾക്ക് പ്രധാനമായും ഏഴ് ഘട്ടങ്ങളാണ് ഉള്ളതെന്നും അധിക്യതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
