നിര്‍മിത ബുദ്ധി: വിദ്യാര്‍ഥികളുടെ അഭിപ്രായം തേടി അധികൃതര്‍
text_fieldsറാക് ജസീറ അല്‍ ഹംറ പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന കസ്റ്റമര്‍ കൗണ്‍സില്‍ ചടങ്ങ്
റാസല്‍ഖൈമ: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് റാസല്‍ഖൈമയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിരോധ സുരക്ഷാ പ്രചാരണം തുടരുന്നു. റാക് പബ്ലിക് പ്രോസിക്യൂഷന്, സോഷ്യല്‍ സപ്പോര്‍ട്ട് സെന്റര്‍, കുറ്റാന്വേഷണ വിഭാഗം തുടങ്ങിയവയുമായി സഹകരിച്ച് അല്‍ സജീറ അല്‍ഹംറ കോംപ്രഹന്‍സിവ് പൊലീസ് സ്റ്റേഷന് നടത്തിയ ‘കസ്റ്റമര്‍ കൗണ്‍സിൽസ്’ പരിപാടിയില്‍ പങ്കെടുത്ത കുട്ടികളോട് അധികൃതര്‍ നിര്‍മിത ബുദ്ധിയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലും അംഗങ്ങള്‍ക്കിടയിലും സുരക്ഷാ സംസ്കാരം പ്രചരിപ്പിക്കുന്നതിനും അപകട സാധ്യതകള്‍ക്കെതിരെ പ്രതിരോധ അവബോധം വര്‍ധിപ്പിക്കുന്നതിനുമാണ് കസ്റ്റമര്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്നതെന്ന് അല്‍ ജസീറ പൊലീസ് സ്റ്റേഷന് മേധാവി കേണല്‍ ഡോ. സാലെം റാഷിദ് അല്‍ മസാഫ്രി വ്യക്തമാക്കി. പരിപാടിയില്‍ വിദ്യാര്‍ഥികളുടെ ഇടപെടല്‍ ആശാവഹമായിരുന്നു. നിര്‍മിത ബുദ്ധിയുടെ ആശയത്തെയും അതിന്റെ ഉപയോഗ മേഖലകളെയും കുറിച്ച് വിദ്യാര്‍ഥികളെ കേള്‍ക്കുന്നതിന് ചടങ്ങ് സാക്ഷ്യം വഹിച്ചു. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കി പൊലീസ് പട്രോളിങ്ങിനുമുള്ള അഭിപ്രായങ്ങള്‍ വിദ്യാര്‍ഥികള്‍ അധികൃതരുമായി പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

