യു.എ.ഇയിൽ നേരിയ ഭൂചലനം
text_fieldsദുബൈ: യു.എ.ഇ-ഒമാൻ അതിർത്തിയിൽ നേരിയ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. യു.എ.ഇ-ഒമാൻ അതിർത്തിയിലെ അൽ ഫയ്യ് മേഖലയിൽ ബുധനാഴ്ച രാത്രി 11.30നാണ് റിക്ടർ സ്കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ഭൂചലനമല്ലാത്തതിനാൽ ഭയപ്പെടാനില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇറാനിൽ ഭൂകമ്പമുണ്ടാകുന്നതുമായി ബന്ധപ്പെട്ടുള്ള നേരിയ തുടർചലനങ്ങൾ യു.എ.ഇയുടെ ചില ഭാഗങ്ങളിൽ സാധാരണമാണ്. കഴിഞ്ഞവർഷം നവംബറിൽ ഇറാനിൽ 5.3 തീവ്രതയിൽ ശക്തമായ ഭൂചലനം ഉണ്ടായപ്പോഴും യു.എ.ഇയിൽ തുടർചലനമുണ്ടായിരുന്നു. മാർച്ചിൽ ഫുജൈറയിലെ തീരപ്രദേശങ്ങളിൽ 1.9 തീവ്രതയിൽ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

