സ്വാതന്ത്ര്യത്തിന്റെ കഥപറഞ്ഞ് ആർട്ട് പസിൽ
text_fieldsവിദ്യാർഥികളുമായി ചേർന്ന് സിജിൻ ഗോപിനാഥൻ
നിർമിച്ച ആർട്ട് പസിൽ
ഷാർജ: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്നു മീറ്റർ നീളത്തിൽ ആർട്ട് പസിൽ നിർമിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിലെ 125 കുട്ടികളുടെ സഹകരണത്തോടെ പ്രമുഖ ഡൂഡിൽ ആർട്ടിസ്റ്റ് സിജിൻ ഗോപിനാഥനാണ് ആകർഷകമായ കലാസൃഷ്ടി ചിത്രീകരിച്ചത്. മഹാത്മാ ഗാന്ധി, രവീന്ദ്രനാഥ ടാഗോർ, സുബാഷ് ചന്ദ്രബോസ്, ഭഗത് സിങ്, അശോക ചക്രം എന്നിവ ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രചോദനാത്മക കഥ മനോഹരമായി ചിത്രീകരിച്ചത്.
വെഞ്ഞാറമ്മൂട് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷാർജയിലെ സഫീർ മാളിലാണ് ‘വേനൽക്കൂടാരം’ എന്ന പേരിൽ പരിപാടി നടന്നത്. പസിൽ രൂപത്തിലുള്ള ചിത്രത്തിന്റെ വിവിധ ഭാഗങ്ങൾ 125 കുട്ടികൾക്കായി വിതരണം ചെയ്യുകയായിരുന്നു. തുടർന്ന് കുട്ടികൾ ചായം നൽകിയ ഈ ചിത്രങ്ങൾ സംയോജിപ്പിച്ചാണ് മനോഹരമായ കലാസൃഷ്ടിക്ക് രൂപംനൽകിയതെന്ന് സിജിൻ ഗോപിനാഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

