കലാലയം സാംസ്കാരിക വേദി സാഹിത്യോത്സവ്
text_fieldsഅബൂദബി കലാലയം സാംസ്കാരികവേദി 15ാമത് എഡിഷൻ ഈസ്റ്റ് സാഹിത്യോത്സവ് വിജയികൾ
അബൂദബി: കലാലയം സാംസ്കാരിക വേദി 15ാമത് എഡിഷൻ അബൂദബി ഈസ്റ്റ് സാഹിത്യോത്സവ് സംഘടിപ്പിച്ചു. മത്സരത്തിൽ എം.ബി.സെഡ് സെക്ടർ ജേതാക്കളായി. ബനിയാസ്, ഷഹാമ സെക്ടറുകൾ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഷഹാമ സെക്ടറിൽ നിന്നുള്ള ഖാജാ സിറാജുദ്ദീൻ ഭാവ കലാപ്രതിഭയും ഫായിസ്, ഫാത്തിമത് നജാ ബാഹിറ എന്നിവർ സർഗ പ്രതിഭയുമായി. ക്യാമ്പസ് വിഭാഗത്തിൽ സുമുഗ് ദീപക് ഷെട്ടിയെ സർഗപ്രതിഭയായി തിരഞ്ഞെടുത്തു.
എട്ടു സെക്ടറുകളിൽ നിന്നുള്ള അമ്പതോളം യൂനിറ്റുകളിൽ നിന്നും വിജയിച്ചുവന്ന അഞ്ഞൂറിലധികം മത്സരാർഥികൾക്ക് പുറമെ ക്യാമ്പസ് വിഭാഗത്തിൽ സോൺ പരിധിയിലെ നിരവധി സ്കൂളുകളുകളിൽ നിന്നുള്ള വിദ്യാർഥികളും മാറ്റുരച്ചു. കാമ്പസ് വിഭാഗത്തിൽ ബ്രയ്റ്റ് റൈഡേയ്സ്, ഈഫിയ, മോഡൽ ഇന്ത്യൻ സ്കൂൾ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
സമാപന സാംസ്കാരികസംഗമം ഐ.സി.എഫ് നാഷനൽ ചെയർമാൻ മുസ്തഫ ദാരിമി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഫാതിമ മൂസ ഹാജി മുഖ്യതിഥിയായി. അനസ് അമാനി പുഷ്പഗിരി സന്ദേശ പ്രഭാഷണം നടത്തി. ഹമീദ് സഅദി ഈശ്വരമംഗലം, എം.എ. അൻസാർ (ഇൻകാസ്), ടി.വി.സുരേഷ് (അബൂദബി മലയാളി സമാജം), അബ്ദു റസാഖ് (കെ.എം.സി.സി), സജീഷ് നായർ (കേരള സോഷ്യൽ സെന്റർ), റാഷിദ് മൂർക്കനാട് (ആർ.എസ്.സി ഗ്ലോബൽ), ഷെറിൻ വെട്ടികാട്ടിൽ, ബഷീർ പുത്തൻപള്ളി, ഹമീദ് സഖാഫി പുല്ലാര, കരീം ആദവനാട്, ലിൻഷാദ് അംജദി എന്നിവർ സംബന്ധിച്ചു. അഹല്യാഗ്രൂപ്പ് സജ്ജമാക്കിയ സൗജന്യ മെഡിക്കൽ ചെക്കപ്പ് നിരവധിയാളുകൾക്ക് ഉപകാരപ്രദമായി. ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ചർച്ചയിൽ മോഡറേറ്റർ ജലീൽ സിദ്ധീഖിയുടെ നേതൃത്വത്തിൽ, ഹക്കീം സിദ്ധീഖി, ഹാഷിം തിരൂരങ്ങാടി, സാദിക്ക് മൻസൂർ, സിദ്ധീഖ് മുക്കം, ഷൗക്കത്ത് ഖാലിദ് എന്നിവർ സംസാരിച്ചു. ഉമർ സഅദി (ഐ.സി.എഫ്. റീജിയൻ ചെയർ) അധ്യക്ഷനായി. സയ്യിദ് ശഹീദുദ്ദീൻ അൽ ബുഖാരി (ഷിമോഗ) സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. സോൺ സെക്രട്ടറി റിയാസ് പട്ടാമ്പി സ്വാഗതഭാഷണവും പ്രോഗ്രാം കൺവീനർ ഹബീബ് രാമനാട്ടുകര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

