യു.എ.ഇ രാഷ്ട്രപിതാവിന് വർണ്ണത്തിൽ ചാലിച്ച ആദരം
text_fieldsദുബൈ: യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന് ആദരമർപ്പിച്ച് ഇന്ത്യൻ ചിത്രകാരൻ തയാറാക്കിയ ചിത്രം ശ്രദ്ധേയമാകുന്നു. കർണാടക ശൃംഗേരി സ്വദേശി അക്ബർ ആണ് 11 അടി ഉയരവും 5.5 അടി വീതിയിലുമുള്ള ‘സായിദ്സ് സെവൻ പേൾസ്’ എന്ന ചിത്രമൊരുക്കിയത്. ശൈഖ് സായിദ് മുന്നോട്ട് വച്ച യു.എ.ഇ: ഭാവിയിലെ രാഷ്ട്രമെന്ന സങ്കൽപത്തിലൂന്നിയുള്ളതാണ് ചിത്രം. സായിദ് വർഷാചരണത്തോടനുബന്ധിച്ചാണ് ചിത്രം തയാറാക്കിയത്. ഏഴ് എമിറേറ്റുകളെ സൂചിപ്പിക്കുന്ന ഏഴ് മുത്തുകളുള്ള ചിപ്പിയാണ് ചിത്രത്തിെൻറ സവിശേഷത.
ശൈഖ് സായിദിെൻറ മുഖം, ദേശീയ പതാക എന്നിവ കൂടാതെ, ദുൈബയിലെ ബുർജ് ഖലീഫ, ബുർജ് അൽ അറബ്, ശൈഖ് സായിദ് ഗ്രാൻഡ് പള്ളി, ഹയാത് ക്യാപിറ്റൽ ഗേറ്റ്, അബൂദബിയിലെ ലുവർ, റാക് ഗേറ്റ് വേ, ഷാർജയിലെ അൽ ഖസ്ബ എമിറേറ്റ്സ് വീൽ, ഉമ്മുൽഖുവൈനിലെ ചിപ്പി, ഫുജൈറയിലെ ഗോൾഡൻ ഫാൽക്കൻ, അജ്മാൻ മ്യൂസിയം എന്നിവയും ചിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. 22 വർഷമായി യുഎഇയിൽ കഴിയുന്ന അക്ബർ ബ്രഷും കത്തിയും ഉപയോഗിച്ച് അക്രിലിക് ചായത്തിൽ 70 ദിവസം കൊണ്ടാണ് ചിത്രം വരച്ചത്. ആയിരത്തിലേറെ ചിത്രങ്ങൾ വരച്ചിട്ടുള്ള ഇദ്ദേഹം നേരത്തെ യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങൾ വരച്ചും ശ്രദ്ധ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
