ആയ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചു
text_fieldsആയ ആർട്ട് എക്സിബിഷൻ സന്ദർശിക്കുന്ന അതിഥികൾ
അജ്മാന്: വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആർട്ട് എക്സിബിഷൻ സംഘടിപ്പിച്ചു. ബാഹി അജ്മാൻ പാലസ് ഹോട്ടലിൽ നടന്ന പ്രദര്‍ശനം വകുപ്പ് ഡയറക്ടർ ജനറൽ മഹമൂദ് ഖലീൽ അൽ ഹാഷിമി ഉദ്ഘാടനം ചെയ്തു. വിശുദ്ധമാസത്തിൽ എമിറേറ്റിലെ കലാപരമായ ഉള്ളടക്കം സമ്പന്നമാക്കുക, റമദാനിലെ മൂല്യങ്ങളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്.
മൊറോക്കോ, അൾജീരിയ, ഈജിപ്ത്, ഇന്ത്യ, ഫിലിപ്പീൻസ്, പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് ഇസ്ലാമിക കലാരംഗത്തെ പ്രശസ്തരായ നിരവധി കലാകാരന്മാർ പ്രദർശനത്തിന്റെ ആദ്യപതിപ്പിൽ പങ്കെടുത്തു. പെയിന്റ് ബ്രഷ് ആർട്ട് കമ്യൂണിറ്റിയും അന്താരാഷ്ട്ര പങ്കാളിയായ ഇന്ത്യൻ ക്രിയേറ്റിവിറ്റി ഹൗസും സഹകരിച്ചാണ് പ്രദര്‍ശനം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

