100 വിദ്യാർഥികളുടെ ചിത്രകല പ്രദർശനവുമായി ‘ആർട്ട് കല’
text_fieldsവിദ്യാർഥികളുടെ ചിത്രകല പ്രദർശനം സംബന്ധിച്ച് സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: Art exhibition by students of the Fine Arts Instituteമേയ് 24, 25 തീയതികളിൽ ദുബൈയിൽ നടക്കും. ഖിസൈസ് അമിറ്റി സ്കൂളിലാണ് ആറു മുതൽ 60 വരെ പ്രായമുള്ള ചിത്രകല വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രദർശനം നടത്തുന്നതെന്ന് ആർട്ട് കല ഫൈനാർട്സ് ഡയറക്ടർ മോഹൻ പൊൻചിത്ര വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികളുടെ നാല് മുതൽ 12 വരെ പെയിന്റിങ്ങുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അറബ് സംസ്കാരം എന്ന പ്രമേയത്തിൽ അക്രലിക്, ഓയിൽ രീതികളിലാണ് സൃഷ്ടികൾ തയാറാക്കിയത്. അമിറ്റി സ്കൂളിലെ ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
മിഡിലീസ്റ്റിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ നടത്തുന്ന ഏറ്റവും വലിയ ചിത്ര പ്രദർശനമാണിതെന്ന് മോഹൻ പൊൻചിത്ര പറഞ്ഞു.
ഇന്ത്യ, ഫിലിപ്പൈൻസ്, യു.കെ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിഭകൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ദുബൈയിലെ ജീവകാരുണ്യ സംഘടനയായ ബൈത്ത് അൽ ഖൈറുമായി സഹകരിച്ച് അർഹരായ കുട്ടികൾക്ക് സൗജന്യ ചിത്രകല പരിശീലനം നൽകുന്നുണ്ടെന്നും മോഹൻ പൊൻചിത്ര അറിയിച്ചു. ആർട്ട് കല ഫൈനാർട്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മോഹൻ പൊൻചിത്രയെ കൂടാതെ അഡ്മിനിസ്ട്രേറ്റർമാരായ അശ്വിൻ മോഹൻ, അൻവിൻ മോഹൻ, കലാ പ്രവർത്തകൻ സതീഷ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

