Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകലയും സിനിമയും...

കലയും സിനിമയും സമൂഹങ്ങളെ ഒരുമിപ്പിക്കുന്നു -ശൈഖ് സഊദ്; റാസൽഖൈമയിലെ ആദ്യ യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം

text_fields
bookmark_border
കലയും സിനിമയും സമൂഹങ്ങളെ ഒരുമിപ്പിക്കുന്നു -ശൈഖ് സഊദ്; റാസൽഖൈമയിലെ ആദ്യ യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കം
cancel
camera_alt

റാസല്‍ഖൈമ ഭരണാധിപന്‍ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി റാക് ചേംബര്‍ തിയറ്ററില്‍ നടക്കുന്ന യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവലില്‍

റാസല്‍ഖൈമ: കലയും സിനിമയും സമൂഹങ്ങള്‍ക്കിടയില്‍ ആശയവിനിമയത്തിന്‍റെയും പരസ്പര ധാരണയുടെയും പാലങ്ങള്‍ പണിയുന്ന സാർവലൗകിക ഭാഷയെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി. റാസല്‍ഖൈമയില്‍ ആദ്യമായി നടക്കുന്ന യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മിലുള്ള മാനവിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പുതിയ തലമുറയെ വിവിധ സംസ്കാരങ്ങളെയും ജീവിതാനുഭവങ്ങളെയും പരിചയപ്പെടാന്‍ പ്രചോദിപ്പിക്കുന്നതിനും സിനിമയും കലയും സഹായിക്കും. സാംസ്കാരിക-കലാ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ ആശയവിനിമയവും സഹവര്‍ത്തിത്വവും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. യൂറോപ്യന്‍ ഫിലിം ഫെസ്റ്റിവല്‍ സാംസ്കാരികവും സര്‍ഗാത്മകവുമായ കൈമാറ്റത്തിന് മികച്ച വേദിയാണെന്നും ശൈഖ് സഊദ് ചൂണ്ടിക്കാട്ടി. റാസല്‍ഖൈമ ആര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ റാക് ചേംബര്‍ തിയേറ്ററില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ശനിയാഴ്ച സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film festivalUAE Newsgulfnews
News Summary - Art and cinema bring societies together – Sheikh Saud; First European Film Festival begins in Ras Al Khaimah
Next Story