Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അരോമ ഓണാഘോഷം

text_fields
bookmark_border
അരോമ ഓണാഘോഷം
cancel

ഷാർജ: ആലുവ സ്വദേശികളുടെ കൂട്ടായ്മയായ അരോമ ഓണാഘോഷം ‘ഓണ നിലാവ് 26’ ഷാർജ ലവണ്ടർ ഹാളിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അരോമ പ്രസിഡന്‍റ് മൊയ്തീൻ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജന. സെക്ര. വൈ.എ. റഹീം, അരോമ വൈ. പ്രസി. നൗഫൽ റഹ്‌മാൻ, അരോമ ജന. സെക്ര. അഡ്വ. ഷെമീന ഷബീബ്, അഡ്വ. സലിം എന്നിവർ സംസാരിച്ചു.

വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അരോമ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ഓണസദ്യയും വിവിധ കലാപരിപാടികളും വടംവലിയും നടന്നു. സനുഖാൻ, ഷെറിൻ ഷബീബ്, സിദ്ധിഖ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. ജന.കൺ. മുഹമ്മദ് റഫീഖ് സ്വാഗതവും അരോമ ജന.സെക്ര. അനൂബ് എളമന നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aluva Diaspora Celebrates Onam Sharjah
Next Story