ആരോഗ്യ ബോധവത്കരണ കാമ്പയിനിൽ പങ്കാളിയായി ഫോർമുല വൺ താരം
text_fieldsഅബൂദബി: വി.പി.എസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ‘നവംബർ ആരോഗ്യ ബോധവത്കരണ കാമ്പയിനിൽ ഫോർമുല വൺ താരം ഡാനിയേൽ റിക്കിയാർഡൊ പങ്കെടുത്തു. പൊതുവേദിയിൽ ഷേവ് ചെയ്താണ് പുരുഷ അർബുദ രോഗത്തിനെതിരെയുള്ള സന്ദേശത്തിൽ താരം പങ്കാളിയായത്. റീം ഐലൻഡിലെ ബർജീൽ ഡേ സർജറി സെൻററിൽ നടന്ന പരിപാടിയിൽ വി.പി.എസ് ഹെൽത്കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശംഷീർ വയലിലും പങ്കെടുത്തു.
പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റ് അർബുദത്തിനെതിരെയുള്ള ബോധവത്കരണത്തിനാണ് കാമ്പയിൻ. യു.എ.ഇയിലെ മൂന്നാമത്തെ പൊതു അർബുദം ഇതാണെന്ന് അബൂദബി ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു. രോഗം നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ച് സുഖപ്പെടുത്താം എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് കാമ്പയിെൻറ ലക്ഷ്യം. ലോകോത്തര ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന യു.എ.ഇ വിഷൻ 2021െൻറ ഭാഗമായാണ് പദ്ധതി. ഇതിലൂടെ അർബുദബാധയും മരണവും കുറക്കാനാവുമെന്ന് ഡോ. ശംഷീർ വയലിൽ പറഞ്ഞു. ആരോഗ്യവും കായികക്ഷമതയും തെൻറ ജീവിതത്തിൽ പ്രധാനപ്പെട്ടതാണെന്നും അതിനാലാണ് കാമ്പയിനിൽ പങ്കാളിയാകുന്നതെന്നും ഡാനിയേൽ റിക്കിയാർഡൊ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
