അറിവിെൻറ മഹാസംഗമം ശൈഖ ഷംസ ഉദ്ഘാടനം ചെയ്യും
text_fieldsദുബൈ: ഗൾഫ് േമഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ കരിയർ മാർഗനിർദേശ പരിപാടിയായ എജുകഫേയുടെ നാലാമത് അധ്യായത്തിന് കൊടിയേറാൻ ഇനി മണിക്കൂറുകൾ മാത്രം. യു.എ.ഇയിലെ കായിക മുന്നേറ്റങ്ങളുടെയും സ്ത്രീ ശാക്തീകരണത്തിെൻറയും പ്രതീകമായ ശൈഖ ഷംസ ബിൻത് ഹഷർ ബിൻ മനാ ആൽ മക്തൂം ഉദ്ഘാടനം നിർവഹിക്കും. യു.എ.ഇ വോളിബാൾ അസോസിയേഷൻ ചെയർപേഴ്സനും ശ്രേദ്ധയ ഫോേട്ടാഗ്രാഫറും എഴുത്തുകാരിയുമായ ശൈഖ യുവതലമുറയുടെ^ വിശിഷ്യാ പെൺകുട്ടികളുടെ കായിക^വിദ്യാഭ്യാസ പുരോഗതിക്ക് ഏറെ കരുത്തു പകരുന്ന മഹതിയാണ്.
ദുബൈ മുഹൈസിന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. പത്തു മണിക്ക് കാമ്പസ് ക്രൂ സംഘം മേളയുടെ വിശദാംശങ്ങൾ പരിചയപ്പെടുത്തും. പത്തരക്ക് സുആൽ മത്സരപ്പരീക്ഷാ വിജയികൾക്ക് സമ്മാന വിതരണം നടത്തും. 11 മണിക്ക് കുട്ടികൾക്കുള്ള സെഷനിൽ മദീഹ അഹ്മദ് ക്ലാസെടുക്കും.
ഉച്ച ഇടവേളക്ക് ശേഷം 2.45ന് വിദേശ സർവകലാശാലകളിലെ പഠനം സംബന്ധിച്ച് മേരി കാതറിൻ മെക്ര്റൻറിൽ പ്രഭാഷണം. തുടർന്ന് ഡോ. ഫാറൂഖ് സെൻസയ് നൽകുന്ന നേതൃപരിശീലനം. 4.10നാണ് ഉദ്ഘാടന സെഷൻ. ശൈഖ ഷംസ ബിൻത് ഹഷർ ബിൻ മനാ ആൽ മക്തൂം, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ്, പ്രമുഖ വിദ്യാഭ്യാസ^സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും. വൈകീട്ട് 4.40ന് തോൽവിയുടെ ശക്തി എന്ന പ്രമേയത്തിലെ പ്രഭാഷണം നൽകാനെത്തുന്നത് ലോക പ്രശസ്ത യുവ വ്യവസായ സംരംഭകൻ പി.സി. മുസ്തഫയാണ്. ഇവയോടൊപ്പം ഹാപ്പി ജീനിയസ് ആപ്റ്റിട്യുഡ് ടെസ്റ്റ്, സിവിൽ സർവീസ് മാതൃകാ പരീക്ഷ, മാതൃകാ അക്കൗണ്ടിങ് പരീക്ഷ എന്നിവ നടക്കും. അക്കൗണ്ടിങ്, ധനകാര്യ മേഖലയിലെ പഠനം ആഗ്രഹിക്കുന്നവർക്കുള്ള പ്രത്യേക ക്ലാസുകളും ആദ്യ ദിവസം അരങ്ങേറും.
രണ്ടാം ദിവസം നൈനാ ജൈസ്വാൾ, അഗസ്റ്റി ജൈസ്വാൾ എന്നീ അത്ഭുത സഹോദരങ്ങൾ തങ്ങളുടെ ജീവിത കഥ പറയും. മീഡിയാ പഠന പരിശീലന ക്ലാസുമായി ക്ലൈഡ് ഡിസൂസ എത്തും. ഷീനാ ഷിജു റോബോട്ടിക്സിെൻറയും നിർമിത ബുദ്ധിയുടെയും ലോകത്തെ തുടർപഠന^തൊഴിൽ മേഖലകളെക്കുറിച്ച് മികച്ച ക്ലാസാണ് ഡോ. സംഗീത് ഇബ്രാഹിം, ശ്രീവൽസൻ മുരുകൻ, സലീം അഹ്മദ് എന്നിവർ ചേർന്ന് നൽകുക. പ്രവാസി സമൂഹം കേൾക്കാൻ കാത്തിരിക്കുന്ന വർത്തമാനങ്ങളുമായി െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ എത്തും. വൈകീട്ട് മെൻറലിസ്റ്റ് കേദാർ ഷോ അരങ്ങേറും. മക്കളുടെ ഭാവിയിൽ ശ്രദ്ധയുള്ള ഒാരോ രക്ഷിതാവും അധ്യാപകരും കുഞ്ഞുങ്ങളുമായി യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എജുകഫേയിലേക്കെത്തിച്ചേരും. കുടുംബവുമൊത്ത് എത്തി ഉല്ലാസപൂർവം പെങ്കടുത്ത് മടങ്ങാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
ഫുജൈറയിൽ നിന്ന് സൗജന്യ ബസ്
ഫുജൈറ: ദുബൈ മുഹൈസിന ഇന്ത്യൻ അക്കാഡമി സ്കൂളിൽ നാളെയും മറ്റന്നാളും നടക്കുന്ന എജുകേഫ ^വിദ്യാഭ്യാസ കരിയർ മേളയിലേക്ക് ശനിയാഴ്ച ഫുജൈറയിൽ നിന്ന് സൗജന്യ ബസ് സേവനം ലഭ്യമാവും. വിവരങ്ങൾക്ക് : 0564878926/0505205251
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
