സാമ്പത്തിക കുറ്റകൃത്യം: ആരിഫിെൻറ ജയിൽവാസം ഒരു വ്യാഴവട്ടം പിന്നിടുന്നു
text_fieldsദമ്മാം: കമ്പനി നൽകിയ പരാതിയെ തുടർന്ന് ജയിലിലായ ഹൈദരാബാദ് സ്വദേശി ആരിഫ് അബ്ദ ുൽ സത്താറിെൻറ (48) മോചനം 12 വർഷങ്ങൾക്കിപ്പുറവും മരീചികയായി തുടരുന്നു. മോചനവഴി തേ ടി അധികാര വാതിലുകൾ മുട്ടിത്തളർന്ന കുടുംബത്തിനും ഇപ്പോൾ നിസ്സഹായതയാണ്. യൗവനവ ും ജീവിതവും ജയിലിൽ ഉരുകിത്തീരുേമ്പാൾ അഴികൾക്കുള്ളിലിരുന്ന് നിസ്സഹായനായി വിതു മ്പാനേ ഇയാൾക്ക് കഴിയുന്നുള്ളൂ. 15 വർഷങ്ങൾക്കുമുമ്പ് ദമ്മാമിലെ ഒരു പ്രമുഖ കമ്പനിയിൽ സെയിൽസ് മാൻ ആയാണ് ആരിഫ് ഗൾഫ് ജീവിതം തുടങ്ങുന്നത്. ഒരു വർഷത്തിനുശേഷം കുടുംബവും ദമ്മാമിൽ എത്തിയിരുന്നു. ജോലിക്കിടയിൽ മൂന്നാം വർഷം കമ്പനിയുടെ അന്വേഷണത്തിൽ മാർക്കറ്റിൽനിന്ന് പിരിച്ചെടുത്ത പണത്തിൽ 3,20,000 റിയാലിെൻറ കുറവ് കണ്ടെത്തി. കുടുംബവുമൊത്തുള്ള ജീവിതത്തിനിടയിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ പറ്റാതിരുന്നതാണ് ആരിഫിന് വിനയായത്. കമ്പനി അന്വേഷണം ആരംഭിച്ച ഉടനെ തന്നെ ഇയാൾ കുടുംബത്തെ നാട്ടിലേക്ക് കയറ്റിവിട്ടിരുന്നു.
സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ട കമ്പനി ഇയാളെ പൊലീസിനെ ഏൽപിച്ചു. വലിയ സുഹൃദ് വലയം ഉണ്ടായിരുന്ന ആരിഫ് ജയിലിലായതോടെ ആരും അന്വേഷിക്കാതെയായി. രണ്ട് വർഷത്തെ ജയിൽവാസത്തിനിടയിൽ കോടതി കേസ് പരിഗണിക്കുകയും 1,60,000 റിയാൽ കമ്പനിയിൽ തിരിച്ചടക്കണമെന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. നിർധന കുടുംബത്തിന് ഇത്രയും വലിയ തുക സ്വപ്നംപോലും കാണാൻ സാധിക്കുമായിരുന്നില്ല. സാമ്പത്തിക വിഷയമായതിനാൽ ഗൾഫിലുള്ള കുടുംബക്കാരോ സുഹൃത്തുക്കളോ ഇക്കാര്യത്തെക്കുറിച്ച് പിന്നീട് അന്വേഷിച്ചതുമില്ല.
ഇതോടെ, ആരിഫിെൻറ ജയിൽജീവിതം അനന്തമായി നീണ്ടുപോവുകയായിരുന്നു. ഭാര്യയും മക്കളും തങ്ങൾക്കറിയാവുന്ന അധികാര ഇടങ്ങളിലെല്ലാം ഇദ്ദേഹത്തെ മോചിപ്പിക്കാൻ സഹായിക്കണെമന്ന അപേക്ഷയുമായി സമീപിച്ചു. നിരവധി നിവേദനങ്ങൾ നൽകി. മോഹന വാഗ്ദാനങ്ങളല്ലാതെ ഒന്നും നടന്നില്ല. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ ജയിൽ സന്ദർശനത്തിനിടയിലാണ് ദീർഘകാലമായി ജയിലിൽ കഴിയുന്ന ആരിഫിനെ അറിഞ്ഞത്. ഇതിനുമുമ്പും എംബസിയുടെ ശ്രദ്ധയിൽപെട്ടിരുന്നെങ്കിലും സാമ്പത്തിക കുറ്റകൃത്യമായതിനാൽ അവരും കൈമലർത്തുകയായിരുന്നു. കോടതി വിധിച്ച പണം കെട്ടിവെച്ചാൽ മാത്രമേ ഇയാളുെട മോചനം സാധ്യമാവൂ.
എംബസിയുടെ നിർദേശ പ്രകാരം സാമൂഹിക പ്രവർത്തകനായ ഷാജി വയനാട് ആരിഫിെൻറ കേസ് ഏറ്റെടുത്തിട്ടുണ്ട്. അടുത്ത ദിവസംതന്നെ കോടതിയിൽനിന്ന് ഇയാളുെട കേസിെൻറ വിധി പകർപ്പെടുത്ത് പഠിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുെമന്ന് ഷാജി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
