ഫുട്ബാൾ താരത്തിന് കൈത്താങ്ങായി അർജൻറീന ഫാൻസ്
text_fieldsകോപ അമേരിക്കയിൽ അർജൻറീന കിരീടം നേടിയത് ആഘോഷിക്കുന്ന സമാരി ഫൂട്ടീസ്
ദുബൈ: നാട്ടിൽ ചികിത്സയിൽ കഴിയുന്ന ഫുട്ബാൾ താരത്തിന് സഹായവുമായി അർജൻറീന ഫാൻസ്.കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന തിരൂർ നിറമരുതൂർ സ്വദേശി പൊക്ലാത്ത് റഹീമിെൻറ (28) ചികിത്സക്കാണ് ഇവർ രണ്ട് ലക്ഷം രൂപ നൽകിയത്. അർജൻറീന കോപ അമേരിക്ക കിരീടം നേടിയതിെൻറ ആഹ്ലാദദിനത്തിലാണ് ഇവർ സഹായം സ്വരൂപിച്ചത്.
ദുബൈയിലെ സമാരി റസിഡൻസിൽ താമസിക്കുന്ന സമാരി ഫൂട്ടിസിെൻറ നേതൃത്വത്തിലാണ് സഹായം നൽകുന്നത്.ഉമ്മുൽഖുവൈനിൽ ഒത്തുചേർന്ന ഇവർ അർജൻറീനയുടെ വിജയം കേക്ക് മുറിച്ചും വാമോസ് വിളിച്ചും ആഘോഷമാക്കിയതിന് പിന്നാലെ റഹീമിന് ചികിത്സാസഹായവും കൈമാറി. 10 വർഷമായി യു.എ.ഇയിലെ ഫുട്ബാൾ രംഗത്ത് സജീവമാണ് സമാരി ഫൂട്ടീസ്.
തിരൂരിലും മലപ്പുറം-കാസർകോട് ജില്ല ഡിവിഷൻ ലീഗുകളിലും മലപ്പുറം ജില്ല സ്കൂൾ ടീമിലും കളിക്കാരനായും പരിശീലകനായും തിളങ്ങിയിരുന്ന റഹീമിെൻറ ചികിത്സക്കായി നാട്ടിൽ സഹായനിധി തുറന്നിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

