Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏരിയ...

ഏരിയ 2071-ഭാവി​യിലേക്ക്​ പാലം തുറന്ന്​ ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border
ഏരിയ 2071-ഭാവി​യിലേക്ക്​ പാലം തുറന്ന്​ ശൈഖ്​ മുഹമ്മദ്​
cancel

ദുബൈ: ഭാവിയെ രൂപപ്പെടുത്താൻ യു.എ.ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കുള്ള ഇടമായി ഏരിയ 2071 യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം തുറന്നു കൊടുത്തു. യു.എ.ഇ യുടെ വരും തലമുറക്ക്​ കൂടുതൽ അവസരങ്ങളൊരുക്കാനും ​േലാകവുമായി കൂടുതൽ ശക്​തിയോടെ ആശയവിനിമയം നടത്താനും നല്ല ജീവനം സാധ്യമാക്കാനും ലക്ഷ്യമിടുന്ന യു.എ.ഇ ശതവാർഷിക 2071 പദ്ധതിയുടെ ആശയ പ്രതിഫലനമാണ്​ ഏരിയ 2071 എന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.    ​ക്രിയാത്​മക ആശയങ്ങൾ പങ്കുവെക്കാനും പൊതു^സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും പുത്തൻ ആശയങ്ങൾ വികസിപ്പിച്ചെടുക്കാനും മാനവ സമൂഹത്തെ കൂടുതൽ നന്നായി സേവിക്കാനും ഏരിയ 2071 സൗകര്യങ്ങളൊരുക്കും.

അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ആൽ നഹ്​യാ​ൻ മാർച്ച്​ 2017ൽനടത്തിയ യു.എ.ഇ ശതാബ്​ദി ദർശന പ്രഭാഷണമാണ്​ പദ്ധതിയുടെ പ്രചോദനം. സംരംഭകർ, സ്​റ്റാർട്ട്​അപ്പുകൾ, ചെറുകിട^ഇടത്തരം വ്യവസായങ്ങൾ, ഭാവി വികസനത്തിനുള്ള സർക്കാർ സംരംഭങ്ങൾ എന്നിവയുടെ സംഗമ സ്​ഥാനമായി എമിറേറ്റ്​സ്​ ടവറിലെ ഏരിയ2071മാറും. ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, കാബിനറ്റ്​^ഭാവി കാര്യ മന്ത്രി മുഹമ്മദ്​ അബ്​ദുല്ല അൽ ഗർഗാവി, നിർമിത ബുദ്ധി കാര്യ മന്ത്രി ഉമർ അൽ ഉലാമ, എക്​സി.കൗൺസിൽ സെക്രട്ടറി ജനറൽ അബ്​ദുല്ല അൽ ബസ്​തി എന്നിവർ സംബന്ധിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsarea 2071
News Summary - area 2071-uae-gulf news
Next Story