Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ട്ടി​ക​ൾ...

കു​ട്ടി​ക​ൾ വാ​ഹ​ന​ത്തി​ല്‍ ത​നി​ച്ചാ​ണോ ​?പൊ​ലീ​സ് നടപടിയുണ്ടാകും

text_fields
bookmark_border
കു​ട്ടി​ക​ൾ വാ​ഹ​ന​ത്തി​ല്‍ ത​നി​ച്ചാ​ണോ ​?പൊ​ലീ​സ് നടപടിയുണ്ടാകും
cancel

അ​ജ്മാ​ന്‍: കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ത​നി​ച്ചാ​ക്കി​പ്പോ​കു​ന്ന​തി​നെ​തി​രെ അ​ജ്മാ​ന്‍ പൊ​ലീ​സ്. ര​ക്ഷി​താ​ക്ക​ള്‍ കു​ട്ടി​ക​ളെ അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​രു​ത്തി​പ്പോ​കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​ണ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്ത് വ​രാ​ന്‍ കാ​ര​ണം. താ​പ​നി​ല ഉ​യ​ര്‍ന്നു​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ളെ ഒ​റ്റ​ക്കി​രു​ത്തി​പ്പോ​കു​ന്ന​തു​മൂ​ലം ജീ​വ​ഹാ​നി​പോ​ലും സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ​ല​പ്പോ​ഴും ഉ​ണ്ടാ​യി​ട്ടു​മു​ണ്ട്.

ക​ടു​ത്ത വേ​ന​ൽ നി​ല​നി​ല്‍ക്കു​ന്ന അ​വ​സ​ര​ത്തി​ല്‍ വാ​ഹ​ന​ത്തി​ല്‍ താ​പ​നി​ല സ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ല്‍ അ​പ്പു​റ​മാ​കു​ന്ന അ​വ​സ്ഥ​യി​ൽ ചൂ​ട്, ശ്വാ​സം​മു​ട്ട​ൽ എ​ന്നി​വ​യെ അ​തി​ജീ​വി​ക്കു​ക കു​ട്ടി​ക​ൾ​ക്ക്​ എ​ളു​പ്പ​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ട്ടെ​ന്നു​ത​ന്നെ വ​ലി​യ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്നു. പു​റ​ത്ത് ഉ​യ​ര്‍ന്ന താ​പ​നി​ല നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ അ​ട​ച്ചി​ട്ട വാ​ഹ​ന​ത്തി​ല്‍ എ.​സി പ്ര​വ​ര്‍ത്തി​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ താ​പ​നി​ല 60 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:children alone in the vehicle?police action.
News Summary - Are the children alone in the vehicle? There will be police action.
Next Story