ദുബൈയിൽ ‘അരങ്ങ്’ അഭിനയ ശിൽപശാല
text_fieldsദുബൈ: യു.എ.ഇയിലെ അഭിനയമോഹികളായ പ്രവാസികൾക്കായി ‘അരങ്ങ്’ എന്ന പേരിൽ ദ്വിദിന ശിൽപശാലയുമായി പ്രമുഖ ചലച്ചിത്ര സംവിധായകൻ എം. പത്മകുമാറും സംഘവും ദുബൈയിലെത്തുന്നു. മേയ് 24, 25 തീയതികളിൽ ദുബൈ കരാമ സ്പോർട്സ് ബേയിലാണ് അഭിനയ കളരി സംഘടിപ്പിക്കുന്നത്.
എം. പത്മകുമാറിനൊപ്പം അന്തർദേശീയ പരിശീലകനും നടനും എഴുത്തുകാരനുമായ കെ.വി. മഞ്ജുളൻ, തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ള, അഭിനയ പരിശീലകൻ കെ.വി. വിജേഷ്, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവരും ശിൽപശാലക്ക് നേതൃത്വം നൽകും. രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ നടക്കുന്ന ശിൽപശാലയിൽ പ്രായ, ലിംഗഭേദമില്ലാതെ പ്രഫഷനലുകൾ ഉൾപ്പെടെ എല്ലാവർക്കും പങ്കെടുക്കാം. രജിസ്ട്രേഷനും മറ്റു വിശദാംശങ്ങൾക്കും ഫോൺ: 052 9518228, 054 2027398.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

