അരങ്ങ് സാംസ്കാരികവേദി ഓണാഘോഷം
text_fieldsഅരങ്ങ് സാംസ്കാരികവേദി ഓണാഘോഷം അബൂദബിയിൽ കോവളം എം.എൽ.എ എം. വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: അരങ്ങ് സാംസ്കാരികവേദി ഓണാഘോഷം അബൂദബിയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. പ്രസിഡന്റ് ദശപുത്രൻ അധ്യക്ഷതവഹിച്ചു. കോവളം എം.എൽ.എ എം. വിൻസന്റ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം.എൽ.എ സനീഷ് കുമാറും പങ്കെടുത്തു. ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, ശിങ്കാരിമേളം തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മിഴിവേകി.
രണ്ടു മണിക്കൂറോളം നീണ്ട നാടൻപാട്ടിന്റെ അവതരണം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. രക്ഷാധികാരി എ.എം. അൻസാർ, അബൂദബി മലയാളി സമാജം കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ യേശുശീലൻ, ജനറൽ സെക്രട്ടറി അഭിലാഷ് പിള്ള, പ്രോഗ്രാം കൺവീനർ ചാറ്റർജി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

