അറബിക് സാഹിത്യം ഒന്നാം റാങ്കുകാരനെ അനുമോദിച്ചു
text_fieldsഅറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അഹ്മദ് മുഷ്താഖിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമ്മാനം നൽകുന്നു
അബൂദബി: ഷാര്‍ജ അല്‍ ഖാസിമിയ്യ യൂനിവേഴ്സിറ്റിയില്‍നിന്ന് അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാസര്‍കോട് ജാമിഅ സഅദിയ്യ അറബിയ്യ പൂര്‍വവിദ്യാര്‍ഥി അഹ്മദ് മുഷ്താഖിനെ ആദരിച്ചു. സഅദിയ്യ ഇന്റര്‍നാഷനല്‍ ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മൊമന്റോ കൈമാറി. ഇന്റര്‍ നാഷനല്‍ ഫോറം ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, സയ്യിദ് താഹ ബാഫഖി തങ്ങള്‍, മുസ്തഫ ദാരിമി കടങ്ങോട്, അബ്ദുല്‍ ഹമീദ് സഅദി, അബ്ദുല്‍ ഗഫാര്‍ സഅദി, അമീര്‍ ഹസന് (യു.എ.ഇ), അബ്ദുല്‍ റഹ്മാന് ഹാജി (ബഹ്റൈന്‍), നൂര്‍ മുഹമ്മദ് ഹാജി (ഖത്തര്‍), അലിക്കുഞ്ഞി മൗലവി, അബ്ബാസ് ഹാജി കുഞ്ചാര്‍, യൂസുഫ് സഅദി ബംബ്രാണ (സൗദി), അഹ്മദ് കെ. മാണിയൂര്‍, മൊയ്ദീന് മുല്ലശ്ശേരി (കുവൈത്ത്), ഇസ്ഹാഖ് മട്ടന്നൂര്‍ (ഒമാന്‍), ശംസുദ്ദീന്‍ സഅദി (മലേഷ്യ) എന്നിവർ പങ്കെടുത്തു.

