രാജ്യത്ത് അറബിക് ഭാഷ നയം നടപ്പാക്കും
text_fieldsഅബൂദബി: രാജ്യത്തുടനീളം അറബിക് ഭാഷയുടെ പങ്കും പദവിയും വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്ര നയത്തിന്‍റെ ഭാഗമായി അറബിക് ഭാഷാ നിയമം ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ നടപ്പാക്കാനൊരുങ്ങി യു.എ.ഇ സര്‍ക്കാര്‍. സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച രൂപരേഖ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു.
ഇമാറാത്തി സമൂഹത്തില്‍ ഭാഷയെ സംരക്ഷിക്കുന്നതും അതിന്‍റെ സാന്നിധ്യം ഉറപ്പിക്കുന്നതും ഒരു ദേശീയ മുന്‍ഗണനയാണെന്ന് അടിവരയിടുന്നത് കൂടിയായി മന്ത്രാലയത്തിന്‍റെ ഈ അവതരണം. യു.എ.ഇയുടെ വികസനപരമായ തുറന്ന നയം നിലനിര്‍ത്തി രാജ്യത്തിന്‍റെ സാംസ്‌കാരിക സുരക്ഷയും സ്വത്വവും സംരക്ഷിക്കുന്നതിന് സമഗ്രമായ നിയമനിര്‍മാണ, എക്‌സിക്യൂട്ടീവ് ഇടപെടലുകളുടെ ആവശ്യകത സംസ്‌കാരിക മന്ത്രാലയം എടുത്തുകാട്ടി.
സാക്ഷരതാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുള്ള പദ്ധതി, ചെറുപ്രായത്തില്‍ തന്നെ ഭാഷാമൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യം വച്ചുള്ള സാംസ്‌കാരിക നയങ്ങള്‍ രൂപവത്കരിക്കുക, മന്ത്രാലയത്തിന്‍റെ സാംസ്‌കാരിക കേന്ദ്രങ്ങളുടെ പരിപാടികള്‍ രാജ്യവ്യാപകമായി മെച്ചപ്പെടുത്തല്‍, അറബിക് ഭാഷയുടെയും പൈതൃകത്തിന്‍റെയും രേഖപ്പെടുത്തലിലും പ്രോത്സാഹനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ദേശീയ സാംസ്‌കാരിക പരിപാടികള്‍ ആരംഭിക്കല്‍ തുടങ്ങിയവയാണ് മറ്റു പദ്ധതികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

