അറബി ഭാഷ ദിനം : അവാർഡ് ദാനവും അനുമോദന സദസ്സും നടത്തി
text_fieldsഇ.സി.എച്ച് ദുബൈയിൽ സംഘടിപ്പിച്ച അറബി ഭാഷദിനാചരണത്തിൽ പങ്കെടുത്തവർ
ദുബൈ: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് ദുബൈയിലെ സേവന ദാതാക്കളായ ഇ.സി.എച്ചിെൻറ ആഭിമുഖ്യത്തിൽ അറബി ഭാഷ അവാർഡ് ദാനവും അനുമോദന സദസ്സും സംഘടിപ്പിച്ചു.
ഖിസൈസിലെ അൽ തവാർ സെൻററിൽ നടന്ന പരിപാടി സി.ഇ.ഒ ഇഖ്ബാൽ മാർക്കോണി ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് ഭാഷയിൽ പരിജ്ഞാനമുണ്ടാക്കാനും ലളിതമാകാനും അറബിക് ടൈപ്പിങ് മേഖലയിലുള്ളവരുടെ അറബി ഭാഷ പ്രാവീണ്യം വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു.
അറബിക് ടൈപ്പിങ്, തർജമ രംഗത്ത് പതിറ്റാണ്ടുകളായി സ്തുത്യർഹ സേവനം നൽകിവരുന്ന ഡോ. എസ്.വി അബ്ദുൽ ലത്തീഫ്, നസീർ കെ.എം, ഇ.സി.എച്ച് സീനിയർ ഡോക്യുമെൻറ് കൺട്രോളർ ഇനോളി മുഹമ്മദ് ഫാറൂഖ് ഉസ്താദ് എന്നിവരെ ചടങ്ങിൽ കാഷ് അവാർഡും പ്രശംസാപത്രവും നൽകി ആദരിച്ചു.
അറബിക് ടൈപ്പിങ് മേഖലയിൽ മികച്ച സേവനം നൽകിവരുന്ന യുവ ടൈപ്പിസ്റ്റ് റജീബ് നരിക്കോളി ജൂറിയുടെ പ്രത്യേക പരാമർശത്തിനർഹനായി. അൽ തവാർ സെൻറർ ചെയർമാൻ അബ്ദുൽ അസീസ് അൽ ശൈഖ്, അലി റമദാനി അലി അഹ്‌മദ്, ഹസ്സൻ അലി റമ്ദാൻ, പി.എം. അബ്ദുറഹ്മാൻ, മുസ്തഫ രയരോത്ത്, അംജദ് അലി, അനൂപ് നഹ, നിതിൻ അഗർവാൾ, സി.എസ്. സുബ്ബലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

