ഷാർജയിൽ അറേബ്യൻ പുള്ളിപ്പുലി ജനിച്ചു
text_fieldsഷാർജയിൽ പിറന്ന അറേബ്യൻ പുള്ളിപ്പുലി
ഷാർജ: വംശനാശഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി എമിറേറ്റിൽ പിറന്നു. വന്യജീവികളുടെ പ്രജനനത്തിനായുള്ള കേന്ദ്രമാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്. അറേബ്യൻ ജൈവവൈവിധ്യത്തിന്റെ അടയാളമായാണ് വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലികൾ അറിയപ്പെടുന്നത്. അറേബ്യൻ പുള്ളിപ്പുലി ഉൾപ്പെടെയുള്ള അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ വന്യജീവികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ മറ്റൊരു നാഴികക്കല്ലാണിതെന്ന് ഷാർജയുടെ പരിസ്ഥിതി, സംരക്ഷിത മേഖല അതോറിറ്റി (ഇ.പി.എ.എ) പ്രസ്താവിച്ചു.
ഫെബ്രുവരി 10ന് അന്താരാഷ്ട്ര അറേബ്യൻ പുള്ളിപ്പുലി ദിനാചരണം നടക്കുന്ന ദിവസത്തിലാണ് പുള്ളിപ്പുലിയുടെ ജനനം പ്രഖ്യാപിക്കപ്പെട്ടതെന്ന സവിശേഷതയുമുണ്ട്. ഇന്റർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ (ഐ.യു.സി.എൻ) പുറപ്പെടുവിച്ച വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ‘റെഡ്’ വിഭാഗത്തിലാണ് അറേബ്യൻ പുള്ളിപ്പുലി സ്ഥാനം പിടിച്ചിരിക്കുന്നത്. അറേബ്യൻ ഉപദ്വീപിന്റെ സവിശേഷമായ ജൈവവൈവിധ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന അറേബ്യൻ പുള്ളിപ്പുലി, അതിക്രമങ്ങൾ, നിയമവിരുദ്ധ വ്യാപാരം, ആവാസവ്യവസ്ഥയുടെ നാശം, ഇരകളുടെ കുറവ്, ജനസംഖ്യാ വിഘടനം എന്നിവ കാരണമായാണ് നിലനിൽപ് ഭീഷണി നേരിടുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

