അറബികളുടെ മനം കവർന്ന് ജോർഡനിൽ മലബാർ ഭക്ഷണശാല
text_fieldsഅമ്മാൻ: കടലിനപ്പുറത്തെ മലബാർ രുചിയുടെ വിജയഗാഥക്ക് ജോർഡെൻറയും കൈയൊപ്പ്. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ മലപ്പുറത്തുകാർ നടത്തുന്ന റസ്റ്റോറൻറ് ഇപ്പോൾ സ്വദേശികളുടെയും വിദേശികളുടെയും പ്രിയ ഭക്ഷണശാലയാണ്. മലബാർ ബിരിയാണിയും പൊറാട്ടയും ബീഫും ചിക്കൻ കറിയും ഉൾപ്പെടെയുള്ളവ കഴിക്കാനായി വലിയ തോതിലാണ് ഭക്ഷണപ്രേമികൾ ഇവിടെ എത്തുന്നത്. വാരാന്ത്യ അവധി ദിനങ്ങളിൽ തിരക്കേറും.
12 വർഷമായി അമ്മാനിലെ യു.എ.ഇ എംബസിയിലെ ജീവനക്കാരായ മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ഷഫീഖും അമ്മാവനായ അബ്ദുൽ ഗഫൂറും ചേർന്നാണ് ഏതാണ്ട് ഒന്നര വർഷം മുമ്പ് ‘മലബാരി ഇന്ത്യൻ റസ്റ്റോറൻറ്’ തുടങ്ങുന്നത്.
ഇൗ മേഖലയിൽ മുൻപരിചയമുള്ളയാളെന്ന നിലയിൽ വേങ്ങര സ്വദേശി ഹൈദറിനെയും കൂടെ കൂട്ടി. അബൂദബിയിലും മറ്റും ഹോട്ടൽ നടത്തി പരിചയമുള്ളയാളാണ് ഹൈദർ. രാജ്യത്തെ ഏറ്റവും വലിയ വിദ്യഭ്യാസ സ്ഥാപനമായ ജോർഡൻ സർവകലാശാലയുടെ വടക്കേ ഗേറ്റിലാണ് ഇൗ രണ്ടു നില റസ്േറ്റാറൻറ്. ഗൾഫ് രാജ്യങ്ങളിലെങ്ങും നൂറുകണക്കിന് മലയാളി റസ്റ്റോറൻറുകളും കഫ്തീരിയകളും ഉണ്ടെങ്കിലും ജോർഡനിൽ ആദ്യത്തേതാണിത്. വടക്കേ ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന മൂന്ന് ഇന്ത്യൻ റസ്റ്റോറൻറുകൾ അമ്മാനിലുണ്ട്. ഒൗേദ്യാഗിക കണക്കനുസരിച്ച് പതിനായിരം ഇന്ത്യൻ പ്രവാസികളെ ജോർഡനിലുള്ളൂ. മലയാളികൾ ആയിരത്തിലേറെ മാത്രം. കൂടുതൽ പേരും വസ്ത്ര നിർമാണ ശാലകളിലെ ജോലിക്കാരും നഴ്സുമാരുമാണ്.
യു.എ.ഇ എംബസിയിലെത്തുന്ന യു.എ.ഇക്കാരും മറ്റു അറബികളും ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് സ്ഥിരമായി അേനഷിക്കുന്നത് കേട്ടപ്പോഴാണ് റസ്റ്റോറൻറ് തുടങ്ങിയാലോ എന്ന് ആലോചിച്ചതെന്ന് ഷഫീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നേരത്തെ മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരള ഭക്ഷണം കഴിച്ചവർ അതേക്കുറിച്ചും അന്വേഷിക്കും. അങ്ങനെ 2016 ജനുവരിയിലാണ് കട തുടങ്ങുന്നത്. ജോർഡൻ സർവകലാശാലയിെല വിവിധ രാജ്യക്കാരായ വിദ്യാർഥികളും അധ്യാപകരുമെല്ലാം താൽപര്യത്തോടെ ഭക്ഷണം കഴിക്കാനെത്തി.
കേട്ടറിഞ്ഞ് യു.എ.ഇ എംബസിയിലെ മാത്രമല്ല മറ്റു ഗൾഫ് എംബസികളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും വരുന്നു. എംബസികളിൽ വിവിധ പരിപാടികൾ നടക്കുേമ്പാൾ ഭക്ഷണം ഒാർഡർ ചെയ്യുന്നതും മലബാരി റസ്േറ്റാറൻറിലേക്കാണ്. കഴിഞ്ഞ റമദാൻ കലത്ത് പരിപ്പുവടയും ഉള്ളിവടയുമൊക്കെയുണ്ടാക്കി പ്രത്യേക ഇഫ്താർ വിഭവ കൗണ്ടർ തുടങ്ങിയത് വലിയ ഹിറ്റായെന്ന് ഷഫീഖ് പറഞ്ഞു. ഇപ്പോൾ ജോർഡനികളും വീട്ടിലേക്ക് ഭക്ഷണം ഒാർഡർ ചെയ്യുന്നു. അംബാസഡർമാരും മറ്റു നയതന്ത്ര ഉദ്യോഗസ്ഥരും വരെ മലബാരി ഭക്ഷണം വീട്ടിലേക്ക് ഒാർഡർ ചെയ്യാറുണ്ടെന്ന് ഷഫീഖ് പറഞ്ഞു.
ദം ബിരിയാണിയും സാദാ ബിരിയാണിയും ഉണ്ടാക്കാറുണ്ട്. സാധാരണ ദിവസങ്ങളിൽ 300 ലേറെ ബിരിയാണി വിറ്റുപോകുന്നു. നാട്ടിൽ നിന്ന് വ്യത്യസ്തമായി എണ്ണയും എരിവും മസാലയും കുറച്ചാണ് ബിരിയാണി ഉണ്ടാക്കുന്നത്. പൊറാട്ടയാണ് അറബികളുടെ മറ്റൊരു ഇഷ്ട വിഭവം. പ്രത്യേക കറക്ക് ചായക്കും ആവശ്യക്കാരേറെ.
സിറിയൻ അതിർത്തിയോട് ചേർന്നുള്ള വടക്കൻ പട്ടണമായ ഇർബിദിലാണ് ജോർഡനിലെ മലയാളികൾ കൂടുതലും അധിവസിക്കുന്നത്. അവർ കേരള ഭക്ഷണം കഴിക്കാനായി അവധി ദിനങ്ങളിൽ 90 കി.മീറ്ററിലേറെ സഞ്ചരിച്ച് അമ്മാനിലെത്തും. ഇതിന് പരിഹാരമായി ഇക്കഴിഞ്ഞ ജനുവരിയിൽ ഇർബിദിലും ഇതേ പേരിൽ പുതിയ റസ്റ്റോറൻറ് തുറന്നു ഷഫീഖും കൂട്ടുകാരും. അവിടെ യർമൂക്ക് സർവകലാശാലക്ക് സമീപമാണ് കട പ്രവർത്തിക്കുന്നത്. രണ്ടിടത്തുമായി പത്ത് മലയാളി ജീവനക്കാരുണ്ട്. മിക്കവരും മലപ്പുറം ജില്ലക്കാർ തന്നെ. ഗൾഫിൽ വർഷങ്ങളുടെ മുൻ പരിചയമുള്ള ഹൈദർ, കരീം,സക്കീർ, സമീർ, മജീദ് തുടങ്ങിയവരാണ് പ്രധാന പാചകക്കാർ. പുറമെ എട്ടു ജോർഡനികളുമുണ്ട്.
അതേസമയം ഗൾഫ് മാധ്യമം, ക്ലിക്ക് ഫോർ എം പോർട്ടൽ വായനക്കാർക്കായി നടത്തിയ മത്സരത്തിലെ വിജയികൾ ജോർഡൻ സന്ദർശനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം യു.എ.ഇയിൽ തിരിച്ചെത്തി. മുന്നു ദിവസം ജോർഡനിൽ തങ്ങിയ 35 അംഗ സംഘം അവിസ്മരണീയ കാഴ്ചകൾ സമ്മാനിച്ച അസുലഭ യാത്രയുടെ ആഹ്ലാദത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.