Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബ്​ ട്രാവൽ...

അറബ്​ ട്രാവൽ മാർക്കറ്റ്​  25ാം വർഷത്തിലേക്ക്​  22ന്​ തുടക്കമാവും 

text_fields
bookmark_border
അറബ്​ ട്രാവൽ മാർക്കറ്റ്​  25ാം വർഷത്തിലേക്ക്​  22ന്​ തുടക്കമാവും 
cancel

ദുബൈ: യാത്രാ-ആതിഥ്യ മേഖലയിലെ മഹാമേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റ്​ 22ന്​ ദുബൈയിൽ ആരംഭിക്കും.  ഉത്തരവാദിത്വ^ സുസ്​ഥിര ടൂറിസമാണ്​ വേൾഡ്​ ട്രേഡ്​ സ​​െൻററിൽ നടക്കുന്ന എ.ടി.എമ്മി​​​െൻറ 25ാം പതിപ്പി​​​െൻറ മുഖ്യ പ്രമേയം.  നാലു നാൾ നീളുന്ന മാർക്കറ്റിൽ ലോകത്തെ മുൻനിര വ്യോമയാന, ഹോട്ടൽ ശൃംഖലകളുടെ മേധാവികളും വിനോദസഞ്ചാര-സാമ്പത്തിക വിദഗ്​ധരും പങ്കുചേരും.  250 കോടി ഡോളറി​​​െൻറ വ്യാപാര ഉടമ്പടികളാണ്​ ഇക്കുറി പ്രതീക്ഷിക്കുന്നത്​. 150 രാജ്യങ്ങളിൽ നിന്നായി 2500 കമ്പനികൾ മേളയിലെത്തും.

65 രാജ്യങ്ങളുടെ പവലിയനുകളുമുണ്ടാവും.  ടൂറിസം മേഖലയിൽ ഏറ്റവും വലിയ കുതിപ്പിനാണ്​ മിഡിൽ ഇൗസ്​റ്റ്​ തയ്യാറെടുക്കുന്നതെന്ന്​ എ.ടി.എം. സീനിയർ എക്​സിബിഷൻ ഡയറക്​ടർ സിമോൺ പ്രസ്​ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നൂറു കണക്കിന്​ ബ്രാൻറുകളും ​വസ്​തു ഇടപാട്​ സ്​ഥാനപങ്ങളുമാണ്​ പുതുതായി ഉയർന്നു വരുന്നത്​. വിനോദസഞ്ചാര^ആതിഥ്യ വിപണിയിലാണ്​ ഇവയുടെ ഗുണഫലം പ്രകടമാവുക. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക്​ സുഗമമായി യു.എ.ഇയിൽ എത്താനുതകും വിധത്തിലുള്ള നടപടിക്രമങ്ങളുടെ ആലോചനകൾ നടന്നുവരികയാണെന്ന്​ ദുബൈ ടൂറിസം സി.ഇ.ഒ ഇസ്സാം കാസിം പറഞ്ഞു. 

എമിറേറ്റ്​സ്​ സി.സി.ഒ തിയറി ആൻറിനോറി, ഇമ്മാർ സി.ഇ.ഒ ഒലിവിയർ ഹർനിഷ്​, വിഷൻ ഡയറക്​ടർ അൻവർ അബു മൊനാസ്സർ എന്നിവർ സംസാരിച്ചു.
മേളയിലെ ഇന്ത്യ പവലിയൻ 22ന്​ ഉച്ചക്ക്​ അംബാസഡർ നവ്​ദീപ്​ സിംഗ്​ സുരി ഉദ്​ഘാടനം ചെയ്യും. വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ള സ്​റ്റാളുകളും ഹെറിടേജ്​ ടൂറിസം^ഹോട്ടൽ സ്​ഥാപനങ്ങളും അണിനിരക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsarabmalayalam news
News Summary - arab-uae-gulf news
Next Story