അറബ് ഉച്ചകോടി; യു.എ.ഇ പ്രതിനിധി സംഘം കൈറോയിൽ
text_fieldsശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ കൈറോയിൽ വിമാനമിറങ്ങുന്നു
ദുബൈ: ഈജിപ്ത് ആതിഥേയത്വം വഹിക്കുന്ന അറബ് ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എ.ഇ പ്രതിനിധി സംഘം കൈറോയിലെത്തി. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പ്രതിനിധാനംചെയ്ത് വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
പ്രതിനിധി സംഘത്തിൽ സുപ്രീം കൗൺസിൽ ഫോർ നാഷനൽ സെക്യൂരിറ്റിയുടെ സെക്രട്ടറി ജനറൽ അലി മുഹമ്മദ് ഹമ്മാദ് അൽ ശംസി, യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ ആൽ നഹ്യാൻ, സഹമന്ത്രി ഖലീഫ ബിൻ ശഹീൻ ഖലീഫ അൽ മറാർ, രാഷ്ട്രീയകാര്യ അസി. മന്ത്രി ലന നുസൈബ എന്നിവർ ഉൾപ്പെടും. ഗസ്സയുടെ പുനർനിർമാണം അടക്കമുള്ള വിഷയങ്ങളിൽ നിർണായക പ്രഖ്യാപനങ്ങളാണ് ഉച്ചകോടിയിൽ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

