Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദിന്​ ...

ശൈഖ്​ മുഹമ്മദിന്​  അറബ്​ ലീഗ്​ ബഹുമതി

text_fields
bookmark_border
ശൈഖ്​ മുഹമ്മദിന്​  അറബ്​ ലീഗ്​ ബഹുമതി
cancel
ദുബൈ: അറബ്​ സമൂഹത്തി​​െൻറ ശാക്​തീകരണത്തിനായി നടത്തിയ പരിശ്രമങ്ങൾക്കും മുന്നേറ്റങ്ങൾക്കും ബഹുമതിയായി യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ അറബ്​ ലീഗ്​ പുരസ്​കാരം. 
വികസനം എന്നു പറയു​​േമ്പാൾ തന്നെ ലോകം ഇന്ന്​ ശൈഖ്​ മുഹമ്മദി​​െൻറ ആശയങ്ങളെയും ദർശനങ്ങളെയും ഒാർക്കുന്ന സന്ദർഭമാണെന്ന്​ അറബ്​ ഡവലപ്​മ​െൻറ്​ ആക്​ഷൻ പുരസ്​കാര സമർപ്പണ ചടങ്ങിൽ അറബ്​ ലീഗ്​ സെക്രട്ടറി ജനറൽ അഹ്​മദ്​ അബു അൽ ഗെയ്​ത്​ പറഞ്ഞു. 
അറബ്​ ലോകത്തി​​െൻറ വികസനത്തിനും നവീകരണത്തിനും വ​ഴിയൊരുക്കുന്ന മുന്നേറ്റങ്ങളാണ്​ ശൈഖ്​ മുഹമ്മദ്​ സാധ്യമാക്കിയത്​. വായനാ യജ്​ഞം ഉൾ​പ്പെടെ ശൈഖ്​ മുഹമ്മദി​​െൻറ സാമ്പത്തിക സാമൂഹിക വികസന നയങ്ങളെയും ​അദ്ദേഹം പുകഴ്​ത്തി.  
ശൈഖ്​ മുഹമ്മദിനു വേണ്ടി ഭാവി കാര്യ മന്ത്രി മുഹമ്മദ്​ അബ്​ദുല്ല അൽ ഗർഗാവി പുരസ്​കാരം ഏറ്റുവാങ്ങി. നിരവധി നയതന്ത്രജ്​ഞരും ഉന്നത ഉദ്യോഗസ്​ഥരും ചടങ്ങിൽ സംബന്ധിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sheikh mohammedarab league award
News Summary - arab league award for sheikh mohammed-uae-gulfnews
Next Story