അറബ് കവിത ഉത്സവത്തിന് ആദരമായി ശൈഖ് സുല്‍ത്താന്‍
text_fieldsഷാര്‍ജ: സാംസ്കാരിക വിനിമയത്തിനും സാഹിത്യ മുന്നേറ്റത്തിനും എന്നും മുന്നിൽ നടക്കുന്ന ശൈഖ് സുൽത്താൻ പതിവ് തെറ്റിച്ചില്ല. ഷാര്‍ജ സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച അറബ് കവിത ഉത്സവത്തിെൻറ 16ാം അധ്യായത്തിലും സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി പങ്കെടുത്തു.
ഷാർജ കൾച്ചറൽ പാലസിലെത്തിയ അദ്ദേഹം ഷാർജ അറബ് കവിതാ പുരസ്കാരം നൽകി ഡോ. നൂർ അൽ ദീൻ സമൂദ് (തുനീഷ്യ) സ്വദേശി കവി കരീം മഅ്തൂഖ് എന്നിവരെ ആദരിച്ചു. തുടർന്ന് ഇരുവരും രചിച്ച കവിതകളും ആസ്വദിച്ചു. ഇൗ മാസം 12 വരെ തുടരുന്ന ഉത്സവത്തിൽ 17 അറബ് രാജ്യങ്ങളില്‍ നിന്നുള്ള 39 കവികളാണ് പങ്കെടുക്കുന്നത്.
ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്മാന് ശൈഖ് സലീം ബിന്‍ അബ്ദുറഹ്മാന് ആല് ഖാസിമി, ഷാര്‍ജ എമിരി കോടതി ചീഫ് റഷീദ് അഹമ്മദ് ബിന്‍ അലി ഷെയ്ഖ്, ഷാര്‍ജ ഡിപ്പാര്‍ട്ട്മെൻറ് ഓഫ് കള്‍ച്ചറല്‍ ആൻറ് ഇന്‍ഫര്‍മേഷന്‍ ചെയര്മാന് അബ്ദുല്ല മുഹമ്മദ് ആല് ഉവൈസ്, ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ സെയിഫ് മുഹമ്മദ് ആല് സഅരി ആല് ഷംസി, ഹ്യൂമന്‍ റിസോഴ്സസ് ഡിപ്പാര്‍ട്ട്മെൻറ് ചെയര്മാന് ഡോ. താരിഖ് സുല്‍ത്താന്‍ ബിന്‍ ഖാദീം, ഷാര്‍ജ എജ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്മാന് സെയ്ദ് മുസബിഹ് ആല് കാഅബി, അറബ് റൈറ്റേഴ്സ് യൂണിയന് സെക്രട്ടറി ജനറല്‍ ഹബീബ് ആല് സായാഗ്, പ്രോട്ടോകോള്‍ ആൻറ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി മുഹമ്മദ് ഉബൈദ് ആല് സബാബി എന്നിവരും സന്നിഹിതരായിരുന്നു.
ഷാര്‍ജയുടെ സാംസ്കാരിക വിപ്ളവത്തെ കുറിച്ചും റാദ് അമാന്‍ എഴുതിയ കവിതയെ കുറിച്ചും ചര്‍ച്ച നടന്നു. ഉത്സവത്തിെൻറ ഭാഗമായി എമിറേറ്റ്സ് പോയറ്റസെസ് ഫോറം ഷാർജ ഫോക് പോയട്രി സെൻററിലും ഫുജൈറ സോഷ്യൽ കൾച്ചറൽ സൊസൈറ്റിയിലും വനിതകൾക്ക് മാത്രമായി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഹംദ അൽ അവാദി, ഉദാജ് അൽ മസ്റൂഇ, സിന്ദിയ അൽ ഹമ്മാദി എന്നിവർ പെങ്കടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
