Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസാഹോദര്യത്തിന്​...

സാഹോദര്യത്തിന്​ കരുത്തായി​ അറബ്​ രാഷ്​ട്രത്തലവൻമാൻ അബൂദബിയിൽ

text_fields
bookmark_border
arab leaders
cancel
camera_alt

യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ വിളിച്ചു ചേർത്ത യോഗത്തിൽ പ​ങ്കെടുക്കാനെത്തിയ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്​, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ സീസി എന്നിവർ

അബൂദബി: അറബ്​, ഗൾഫ്​ രാജ്യങ്ങൾക്കിടയിൽ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും പുതിയ അധ്യായം രചിച്ച്​ അബൂദബിയിൽ രാഷ്ട്രത്തലവൻമാരുടെ സംഗമം. യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ വിളിച്ചു ചേർത്ത സാഹോദര്യ കൂടിയാലോചന യോഗത്തിനാണ്​ യു.എ.ഇ, ഖത്തർ, ഒമാൻ, ബഹ്​റൈൻ, ജോർഡൻ, ഈജിപ്ത്​ എന്നീ രാഷ്ട്ര നേതാക്കൾ എത്തിച്ചേർന്നത്​.

‘മേഖലയിലെ സമൃദ്ധിയും സ്ഥിരതയും’ എന്ന തലക്കെട്ടിൽ നടന്ന യോഗത്തിലൂടെ വികസനത്തിന് സഹായിക്കുന്ന വിവിധ മേഖലകളിൽ സഹകരണം ഏകീകരിക്കാനും ശക്​തിപ്പെടുത്താനുമാണ്​ ലക്ഷ്യമിടുന്നത്​.

ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽ ഥാനി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്​, ബഹ്​റൈൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ, ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ, ഈജിപ്ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ സീസി എന്നിവരാണ്​ യു.എ.ഇ പ്രസിഡന്‍റ്​ വിളിച്ചുചേർത്ത യോഗത്തിൽ പ​ങ്കെടുത്തത്​.

അബൂദബി സാദിയാത്ത്​ ദ്വീപിലാണ്​ കൂടിക്കാഴ്ച നടന്നത്​. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സമാനമായ യോഗം ഈജിപ്തിൽ ചേർന്നിരുന്നു. എന്നാൽ ഖത്തർ, ഒമാൻ രാഷ്ട്രത്തലവൻമാൻ ആ യോഗത്തിലുണ്ടായിരുന്നില്ല.'



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brotherhoodArab leaders
News Summary - Arab head of state strengthened brotherhood in Abu Dhabi
Next Story