Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബ് ഡിജിറ്റൽ സാമ്പത്തിക സൂചിക; ഒന്നാം സ്ഥാനത്ത്​ യു.എ.ഇ

text_fields
bookmark_border
അറബ് ഡിജിറ്റൽ സാമ്പത്തിക സൂചിക; ഒന്നാം സ്ഥാനത്ത്​ യു.എ.ഇ
cancel

ദുബൈ: 2026ലെ അറബ് ഡിജിറ്റൽ സാമ്പത്തിക സൂചികയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി യു.എ.ഇ. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ സെപ്റ്റംബർ 22 മുതൽ 24 വരെ നടക്കുന്ന ‘സീംലസ് മിഡിൽ ഈസ്റ്റ് 2026’ വേദിയിലാണ് സൂചികയുടെ ഫലങ്ങൾ പ്രഖ്യാപിച്ചത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അറബ് ഫെഡറേഷൻ ഫോർ ഡിജിറ്റൽ ഇക്കോണമി സുപ്രീം പ്രസിഡന്‍റുമായ ലെഫ്. ജനറൽ ശൈഖ്​ സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാന്‍റെ രക്ഷാകർതൃത്വത്തിലാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ബാങ്കിങ്​, ഫിൻടെക്, ഡിജിറ്റൽ കൊമേഴ്സ്, റീട്ടെയിൽ, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളെ സംയോജിപ്പിച്ച്​ നടക്കുന്ന സമ്മേളനത്തിൽ 25,000ത്തിലധികം പ്രതിനിധികളും 800ഓളം പ്രഭാഷകരും 750 പ്രദർശകരും പങ്കെടുക്കുന്നുണ്ട്. ഈജിപ്ത്, ഒമാൻ, ഖത്തർ, റഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും ധനകാര്യം, ഊർജ്ജം, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും അന്താരാഷ്ട്ര പ്രതിനിധികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, വർക്ക്ഫോഴ്സ്, ഡിജിറ്റൽ ഗവൺമെന്‍റ്​, നൂതനാശയങ്ങൾ, മൂലധന വിപണി, സുസ്ഥിര വികസനം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പ്രകടനം വിലയിരുത്തിയത്. ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളുടെ മുൻനിരയിൽ യു.എ.ഇക്കൊപ്പം സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവ ഇടംപിടിച്ചു. ജോർദാൻ, കുവൈത്ത്​, മൊറോക്കോ, ഈജിപ്ത്, തുനീഷ്യ, അൾജീരിയ തുടങ്ങിയ രാജ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലും ലെബനൻ, ഇറാഖ്, സിറിയ, യെമൻ തുടങ്ങിയ രാജ്യങ്ങൾ മൂന്നാമത്തെ ഗ്രൂപ്പിലുമാണ് ഉള്ളത്.

അറബ് മേഖലയിലുടനീളം ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും ഗവൺമെന്‍റ്​ സേവനങ്ങളിലും സൈബർ സുരക്ഷയിലും മികച്ച പുരോഗതിയുണ്ടെങ്കിലും, നൂതനാശയങ്ങളിലും ഗവേഷണ വികസനങ്ങളിലും കൂടുതൽ മുന്നേറാനുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, എ.ഐ, സൈബർ സുരക്ഷ എന്നിവയിലെ ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപമാണ് യു.എ.ഇയെ മുൻനിരയിൽ എത്തിച്ചതെന്ന് അറബ് ഫെഡറേഷൻ ഫോർ ഡിജിറ്റൽ ഇക്കോണമി ബോർഡ് ചെയർമാൻ ഡോ. അലി മുഹമ്മദ് അൽ ഖൂരി പറഞ്ഞു. മേഖലയിലെ ഡിജിറ്റൽ വികസനത്തിന് പിന്തുണ നൽകുന്ന യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാനും ശൈഖ്​ സെയ്ഫ് ബിൻ സായിദ് ആൽ നഹ്​യാനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

2018ൽ അബൂദബിയിൽ ആരംഭിച്ച് 2022ൽ അറബ് ഉച്ചകോടി അംഗീകരിച്ച ‘അറബ് ഡിജിറ്റൽ ഇക്കോണമി വിഷന്‍റെ’ ഭാഗമായാണ് സൂചിക തയാറാക്കിയത്. മൂന്ന് ദിവസം നീളുന്ന സമ്മേളനത്തിൽ എ.ഐ, ഫിൻടെക്, ഇ-കൊമേഴ്സ്, സൈബർ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arab Digital Economy Index UAE tops list
Next Story