ഫിർദൗസ് ഓർകസ്ട്രക്കൊപ്പം ഇന്ന് വേദിയിൽ എ.ആർ. റഹ്മാെൻറ മകൾ ഖദീജയും
text_fieldsദുബൈ: ശനിയാഴ്ച ദുബൈ എക്സ്പോയിൽ അരങ്ങേറുന്ന ഫിർദൗസ് ഓർകസ്ട്രയുടെ പരിപാടിയിൽ സംഗീത ഇതിഹാസം എ.ആർ. റഹ്മാെൻറ മകളും ഗായികയുമായ ഖദീജ റഹ്മാനും വേദിയിലെത്തും.
ജൂബിലി പാർക്കിൽ വൈകീട്ട് മൂന്നിനാണ് ലോക ശിശുദിന സ്പെഷൽ സംഗീത പരിപാടി അരങ്ങേറുക. ശിശുദിനം ഏറ്റവും മനോഹരമായ ഓർമയാണെന്നും ഇത്തരമൊരു ലോകോത്തര വേദിയിൽ പരിപാടിയയിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഖദീജ പറഞ്ഞു. ഫിർദൗസ് ഓർകസ്ട്ര വൈവിധ്യങ്ങളെ ആഘോഷമാക്കുകയും മുൻവിധികളെ തകർക്കുകയും ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 16കാരനായ പിയാനിസ്റ്റ് ലിദ്യാൻ നാദസ്വരവും ഫിർദൗസ് ഓർകസ്ട്രക്കൊപ്പം വേദിയിലെത്തുന്നുണ്ട്.
23രാജ്യങ്ങളിൽ നിന്നുള്ള 50 കലാകാരൻമാരടങ്ങിയ എക്സ്പോക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയ ട്രൂപ്പാണ് ഫിർദൗസ് ഓർകസ്ട്ര.
എ.ആർ. റഹ്മാൻ പരിശീലിപ്പിച്ച സംഘത്തിെൻറ കഴിഞ്ഞ മാസത്തെ അരങ്ങേറ്റത്തിന് വൻ ജനക്കൂട്ടമാണ് എക്സ്പോയിൽ എത്തിയത്.

