റമദാനിൽ ഭക്ഷണവിതരണവുമായി അക്കാഫ്
text_fieldsവതാനി അൽ ഇമാറാത് ഫൗണ്ടേഷെൻറ സഹായത്തോടെ അക്കാഫ് നടത്തുന്ന ഭക്ഷണവിതരണം
ദുബൈ: പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫും ഡോമിനോസ് പിസ്സയും വതാനി അൽ ഇമാറാത് ഫൗണ്ടേഷനും ചേർന്ന് റമദാൻ മാസത്തിൽ പിസയും ആഹാരസാധനങ്ങളും അർഹരായവരിലെത്തിക്കുന്ന ദൗത്യത്തിന് തുടക്കംകുറിച്ചു. 10,000 പിസയും ആഹാര സാധനങ്ങളും വിതരണം ചെയ്യുമെന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു.
ഒരുമാസം നീളുന്ന സംരംഭം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നടത്തുകയെന്ന് ചെയർമാൻ ഷാഹുൽ ഹമീദ് പറഞ്ഞു. ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ റിവ ഫിലിപ്പോസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, ജൂഡിൻ ഫെർണാണ്ടസ്, രഞ്ജിത്ത് കോടോത്ത്, ശ്യാം വിശ്വനാഥ് എന്നിവർ നേതൃത്വം നൽകുെമന്ന് അക്കാഫ് മീഡിയ കോഓഡിനേറ്റർ സിന്ധു ജയറാം അറിയിച്ചു.

