അക്കാഫ് ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി കുട്ടികൾ
text_fieldsഇഫ്താർ കിറ്റ് വിതരണത്തിൽ പങ്കെടുത്ത അക്കാഫ് ചിൽഡ്രൻസ് ക്ലബിലെ കുട്ടികൾ
ഷാർജ: റമദാനിലെ ഭക്ഷണകിറ്റ് വിതരണത്തിന് അക്കാഫ് ചിൽഡ്രൻസ് ക്ലബിലെ കുട്ടികൾ നേതൃത്വം നൽകി.
വതാനി അൽ ഇമാറാത്തുമായി സഹകരിച്ച് അക്കാഫ് ഇവന്റ്സ് അർഹരായവർക്ക് റമദാനിലെ മുഴുവൻ ദിനങ്ങളിലും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യും. ഏഴായിരത്തിലധികം ഭക്ഷണക്കിറ്റുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു.
കൂടുതൽ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യാനായി സതീഷ് ജോസഫ്, ബിജു സേതുമാധവൻ, മൻസൂർ ഇടക്കാവിൽ, ബിജു കൃഷ്ണൻ, പ്രശാന്ത്, സിയാദ്, ടിന്റു, അനി കാർത്തിക്, ബിന്ദു ആന്റണി, രചന പ്രശാന്ത്, മഞ്ജു ശ്രീകുമാർ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിച്ചു.ഭക്ഷണ വിതരണം സുഗമമാക്കുന്നതിനായി അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, വി.എസ്. ബിജുകുമാർ, അനൂപ് അനിൽ ദേവൻ കെ.വി, ജൂഡിൻ ഫെർണാണ്ടസ്, വി.സി. മനോജ്, റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക് എന്നിവർ നേതൃത്വം നൽകുന്നു.

