290 ബില്യൻ ദിർഹമിെൻറ ഫെഡറൽ ബജറ്റിന് അംഗീകാരം
text_fieldsദുബൈ: 2026 വരെ അഞ്ചുവർഷത്തേക്ക് 290 ബില്യൻ ദിർഹമിെൻറ ഫെഡറൽ ബജറ്റിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. അടുത്ത 50 വർഷത്തേക്കുള്ള രാജ്യത്തിെൻറ പ്രയാണത്തിെൻറ തുടക്കം ആത്മവിശ്വാസത്തോടെയും ശുഭാപ്തിയോടെയും ആഗോള നിലവാരത്തിലുമാകുന്നതിനാണ് ബജറ്റ് വൻ തുക വകയിരുത്തിയത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ എക്സ്പോ നഗരയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ബജറ്റ് അംഗീകരിച്ചത്. യു.എ.ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ധനമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ അധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ച ചേർന്ന ജനറൽ ബജറ്റ് കമ്മിറ്റിയിലാണ് ബജറ്റിന് അന്തിമ രൂപം നൽകിയത്. രാജ്യം കൂടുതൽ വിജയത്തിലേക്ക് സഞ്ചരിക്കുകയാണെന്ന സന്ദേശം നൽകാനാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. എമിറേറ്റ്സ് സൈബർ സുരക്ഷാ കൗൺസിൽ നിർദേശിച്ച സൈബർ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. വിവിധ സർക്കാർ വകുപ്പുകളുടെ മേധാവികളെ തെരഞ്ഞെടുത്തതിെൻറ പ്രഖ്യാപനവും മന്ത്രിസഭ യോഗത്തിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.