ശൈഖ് മുഹമ്മദ് ബിൻ റാശിദിന് ‘മദർ ഒാഫ് ദ നാഷൻ’ ബഹുമതി
text_fieldsഅബൂദബി: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് ‘മദർ ഒാഫ് ദ നാഷൻ’ ബഹുമതി. ബുധനാഴ്ച അബൂദബി എമിറേറ്റ്സ് പാലസ് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ബഹുമതി സമ്മാനിച്ചു. വികസ്വര രാജ്യങ്ങളിൽ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഗോള സംരംഭങ്ങളിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിനുള്ള അംഗീകരമായാണ് ബഹുമതി നൽകിയത്.ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ സ്ഥാപിച്ച മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ബഹുമതിയിലൂടെ താൻ ആദരിക്കപ്പെട്ടുവെന്ന് ൈശഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന് സമർപ്പണം ചെയ്യുന്ന വനിതാ നേതാക്കൾക്ക് മികച്ച മാതൃകയാണ് ശൈഖ ഫാത്തിമ ബിൻത് മുബാറക് ആൽ നഹ്യാൻ. ജനങ്ങളുടെ ക്ഷേമത്തിന് ഉയർന്ന പരിഗണന നൽകുന്ന രാജ്യമെന്ന നിലയിൽ യു.എ.ഇയുടെ മണ്ഡലങ്ങളിൽ ശൈഖ ഫാത്തിമയുടെ പ്രവർത്തനങ്ങൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് സമാനതകളില്ലാത്ത നേതാവാണെന്ന് വിശേഷിപ്പിച്ച ശൈഖ് മുഹമ്മദ് ബിൻ സായിദ് അദ്ദേഹത്തെ അഭിനന്ദിച്ചു. സമാധാനം, സഹകരണം, സഹാനുഭൂതി എന്നിവയുടെ മൂല്യങ്ങൾ ജനങ്ങൾക്കിടയിൽ അദ്ദേഹം വ്യാപിപ്പിച്ചു. ലോകത്താകമാനം യു.എ.ഇ അതിെൻറ ഒൗദാര്യം പ്രകടിപ്പിക്കുന്നത് രാജ്യത്തിെൻറ സാംസ്കാരിക പ്രകൃതങ്ങളിലൂടെയും അതിെൻറ നേതാക്കളുടെ മൂല്യങ്ങളിലൂടെയുമാണ്. ശൈഖ ഫാത്തിമ ബിൻത് മുബാറക് ദാനത്തിെൻറയും വൈശിഷ്ട്യത്തിെൻറയും പരിഷ്കരണത്തിെൻറയും പ്രതീകമായി നിലകൊള്ളുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
