ഇ-സ്കൂട്ടർ ഓടിക്കാൻ ഇന്നു മുതൽ അപേക്ഷിക്കാം
text_fieldsദുബൈ: ദുബൈയിൽ ഇ-സ്കൂട്ടർ ഓടിക്കാൻ അനുമതിക്കായി ഇന്നു മുതൽ അപേക്ഷ നൽകാം. ഇന്നു മുതൽ ആർ.ടി.എയുടെ വെബ്സൈറ്റിൽ അപേക്ഷിക്കാനുള്ള സംവിധാനമുണ്ടാകും. സൗജന്യമായി അനുമതി ലഭിക്കും. എന്നാൽ, ഇ-സ്കൂട്ടർ ഓടിക്കാനുള്ള ബോധവത്കരണ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കണം. 16 വയസ്സ് പിന്നിട്ടവർക്കു മാത്രമാണ് അനുമതി ലഭിക്കുക. ഡ്രൈവിങ് ലൈസൻസ്, മോട്ടോർബൈക്ക് ലൈസൻസ്, അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് എന്നിവയുള്ളവർക്ക് ഇ-സ്കൂട്ടറിന് പ്രത്യേക അനുമതി ആവശ്യമില്ല. ദുബൈ നഗരത്തിൽ സുരക്ഷിതമായി ഇ-സ്കൂട്ടറുകൾ ഓടിക്കാൻ അനുവാദമുള്ള സ്ട്രീറ്റുകളിൽ ഇവ ഉപയോഗിക്കാനാണ് പ്രത്യേക പെർമിറ്റ് നൽകുന്നത്. സൈക്കിൾപാത, നടപ്പാതയുടെ വശങ്ങൾ എന്നിവിടങ്ങളിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിന് അനുമതി നിർബന്ധമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

