Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഐഫോൺ ഡ്യൂവോ’ ദുബൈയിൽ പുറത്തിറങ്ങി; വൻ തിരക്ക്​

text_fields
bookmark_border
ആപ്പിളിന്‍റെ ആദ്യ ഫോൾഡബിൾ ഫോൺ ‘ഐഫോൺ ഡ്യൂവോ’ ദുബൈയിൽ പുറത്തിറങ്ങി; വൻ തിരക്ക്​
cancel

ദുബൈ: ആപ്പിളിന്‍റെ പുതിയ ഫോൾഡബിൾ ഫോണായ ‘ഐഫോൺ ഡ്യൂവോ’ ദുബൈയിൽ വിപണിയിലിറങ്ങി. ഒക്ടോബർ 23ന് ലോഞ്ച് ദിനത്തിൽ ദുബൈ മാൾ അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ ഉപഭോക്താക്കളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. മലയാളികളായ റൈഹാൻ, മുഹമ്മദ് ഷബീബ് എന്നീ റീസെല്ലർമാർ മാത്രം 100 ഫോൾഡബിൾ ഫോണുകൾ ബുക്ക് ചെയ്യുകയും, ആദ്യ ബാച്ചിൽ ആറുലക്ഷം ദിർഹം വിലമതിക്കുന്ന 42 ഫോണുകൾ കൈപ്പറ്റുകയും ചെയ്തു. ഐഫോൺ 11 ഇറങ്ങിയ കാലം മുതൽ ആപ്പിൾ ഉൽപന്നങ്ങൾ മൊത്തമായി വാങ്ങുന്നവരാണ്​ ഇവർ. വിപണിയിൽ ‘ഡ്യൂവോ’ക്ക്​ വൻ ഡിമാൻഡാണെന്നും ചില ഫോണുകൾ ഇരട്ടി വിലക്കാണ് വിറ്റുപോകുന്നതെന്നും വ്യക്തമാക്കി.

ആപ്പിൾ ആദ്യമായി പുറത്തിറക്കിയ ഫോർഡബിൾ ഫോൺ സ്വന്തമാക്കാൻ നിരവധി സാധാരണക്കാരായ ഉപഭോക്താക്കളും സ്റ്റോറുകളിൽ എത്തിയിരുന്നു. ദുബൈയിൽ താമസിക്കുന്ന റഷ്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ ആർട്ടെമി ഗൊളോവിനോവ് പുതിയ ഫോം ഫാക്ടർ ഗെയിമിങ്​ സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങൾ നൽകുമെന്ന് അഭിപ്രായപ്പെട്ടു. മൂന്നുമിനിറ്റത്തെ പരിശ്രമത്തിനൊടുവിൽ രണ്ട് ഫോണുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞതായി സെയിൽസ് എക്സിക്യൂട്ടീവായ മൊയ്തീൻ അതാർ ഗവായി പറഞ്ഞു.

സ്റ്റോർ കൗണ്ടറിൽ നിന്ന് ആദ്യമായി ഫോൺ സ്വീകരിച്ച സക്കീർ അലിയും സഹോദരനും അടക്കം നിരവധി പേർ ആറ് ഡിവൈസുകൾ വരെയാണ് കൈപ്പറ്റിയത്. ഐഫോൺ 18 ഉൾപ്പെടെയുള്ളവ ലോഞ്ച് ദിനത്തിൽ വാങ്ങിയിട്ടുണ്ടെങ്കിലും, ഫോൾഡബിൾ ഫോൺ തികച്ചും വ്യത്യസ്തമായ അനുഭവമാണെന്ന് സക്കീർ അലി പ്രതികരിച്ചു. പാകിസ്ഥാനിൽ നിന്നുള്ള ഫൈസൽ റഹ്മാൻ തനിക്കും കുടുംബത്തിനുമായി വിവിധ നിറങ്ങളിലുള്ള അഞ്ച് ഫോണുകളാണ് ആദ്യ ദിവസം സ്വന്തമാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Apple Foldable Phone Released
Next Story