Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു ദിർഹമിന്​ സ്വർണം വാങ്ങാൻ ആപ്

text_fields
bookmark_border
‘ഐൻ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സാ’ണ്​ അവസരമൊരുക്കിയത്​
ഒരു ദിർഹമിന്​ സ്വർണം വാങ്ങാൻ ആപ്
cancel

ദുബൈ: യു.എ.ഇയിൽ സ്വർണം സ്വന്തമാക്കുന്നതിന്​ പുറത്തിറക്കിയ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. ‘ഐൻ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​’ എന്ന മൊബൈൽ ആപ്പിലൂടെ 1 ദിർഹം മുതൽ സ്വർണവും വെള്ളിയും വാങ്ങാനുള്ള സൗകര്യമാണ്​ ലഭ്യമാക്കിയിരിക്കുന്നത്​. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമായ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് സൃഷ്ടിച്ച ശേഷം ഉപയോക്താക്കൾക്ക്​ സ്വർണം അല്ലെങ്കിൽ വെള്ളി വാങ്ങാം.

പേയ്മെന്റ് പൂർത്തിയാക്കിയ ഉടൻ തന്നെ വാങ്ങിയ സ്വർണം/വെള്ളി ആപ്പിൽ തന്നെ ഡിജിറ്റൽ രൂപത്തിൽ കാണിക്കും. പിന്നീട് ആവശ്യമുള്ളപ്പോൾ സ്വർണവും വെള്ളിയും ആപ്പിലൂടെ തന്നെ വിൽക്കാനും കഴിയും. ഉപഭോക്താക്കൾക്ക് ദേരയിലെ ഐൻ ഗോൾഡിൽ നിന്ന് സ്വർണ നാണയങ്ങളോ ബാറുകളോ, വെള്ളി ബാറുകളോ നേരിട്ട് വാങ്ങാനുള്ള സംവിധാനവും ലഭ്യമാണ്.

കൂടാതെ, വീട്ടിലേക്ക് തന്നെ സ്വർണവും വെള്ളിയും എത്തിക്കുന്ന ഡോർസ്റ്റെപ്പ് ഡെലിവറി സേവനവും ആപ്പ് നൽകുന്നുണ്ട്​. വിപണി​ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ്​ ആപ്പിൽ സ്വർണം ലഭിക്കുകയെന്നതും പ്രത്യേകതയാണ്​. ചെറിയ തുകയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് സ്വർണം സ്വന്തമാക്കാൻ താൽപര്യമുള്ളവർക്കും ഈ സംവിധാനം പുതിയ സാധ്യതകൾ തുറക്കുന്നതാണ്​. ആപ്പ്​ ഡൗൺലോഡ്​ ചെയ്യാൻ ക്യു.ആർ കോഡ്​ സ്കാൻ ചെയ്യുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - App to buy gold for one dirham
Next Story