മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു
text_fieldsഅബ്ദുൽ മജീദ് കൈമലശ്ശേരി (ഒന്നാം സ്ഥാനം), സാക്കിർ എടപ്പാൾ (രണ്ടാം സ്ഥാനം), അമീർ കോട്ടക്കൽ (മൂന്നാം സ്ഥാനം)
അൽഐൻ: പ്രവാസികളും സ്വദേശികളും അടങ്ങിയ ഇശൽ മൊഞ്ച് എന്ന നവമാ ധ്യമ കൂട്ടായ്മ ഇശൽമൊഞ്ച് മെഗാ മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി പ്രഗൽഭരായ 20ൽപരം ഗായകൻമാരെയും ഗായകിമാരെയും ഉൾപ്പെടുത്തിയായിരുന്നു മത്സരം. മാപ്പിളപ്പാട്ട് രചയിതാവും ഗവേഷകനുമായ ഫൈസൽ എളേറ്റിൽ ആയിരുന്നു വിധികർത്താവ്. പരിപാടിയുടെ ഉദ്ഘാടനം ടെലിഫിലിം രചയിതാവ് ഷംസുദ്ദീൻ മാളിയേക്കൽ നിർവഹിച്ചു. വി.ടി. അലിമോൻ പെരുന്തല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ അറഫാത്ത് ചമ്രവട്ടം, നാസർ ചോലയിൽ, ഫൈസൽ പള്ളിപ്പടി, മജീദ് കൈമലശ്ശേരി എന്നിവർ ആശംസ നേർന്നു. റഷീദ് പെരുന്തല്ലൂർ, നാജി പാണ്ടിമുറ്റം എന്നിവർ കോഓഡിനേറ്റർ ആയിരുന്നു. ഷാഹി ലക്ഷദ്വീപ് സ്വാഗതവും ഫാസില ചമ്രവട്ടം നന്ദിയും പറഞ്ഞു. മത്സരത്തിൽ അബ്ദുൽ മജീദ് കൈമലശ്ശേരി, സാക്കിർ എടപ്പാൾ, അമീർ കോട്ടക്കൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

