എ.പി.എൽ സീസൺ ഫോറിന്റെ ട്രോഫി പ്രകാശനം
text_fieldsഅകാഫ് പ്രഫഷനൽ ലീഗിന്റെ ട്രോഫി പ്രകാശന ചടങ്ങിൽ ഭാരവാഹികൾ
ദുബൈ: അക്കാഫ് ഇവെന്റ്സ് സംഘടിപ്പിക്കുന്ന അകാഫ് പ്രഫഷൽ ലീഗ് (എ.പി.എൽ) സീസൺ 4ന്റെ ട്രോഫി, ഫിക്സ്ചർ പ്രകാശനവും ടീമുകൾക്കുള്ള ജഴ്സി വിതരണവും ജനുവരി 18നു ദുബൈ ദേരയിലെ വിന്ദം ഹോട്ടലിൽ നടന്നു. അക്കാഫിന്റെ മുതിർന്ന രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മുഖ്യാതിഥി ആയിരുന്നു.
കേരള രഞ്ജി ടീം മുൻ ക്യാപ്റ്റൻ സോണി ചെറുവത്തൂർ ജഴ്സി പ്രകാശനം നിർവഹിച്ചു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എസ് ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു. അക്കാഫ് ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, എ.പി.എൽ സീസൺ 4 ജനറൽ കൺവീനർ ബിജു കൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രശസ്ത സ്പോർട്സ് ലേഖകൻ കെ.ആർ. നായർ, മലയാളിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ പി.ജി. സുന്ദർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾറൗണ്ടറും മലയാളിയുമായ എസ്. സന്തോഷ്, മുൻ ഇന്ത്യൻ ക്രിക്കറ്ററും ഐ.പി.എൽ രാജസ്ഥാൻ റോയൽസ് താരവുമായിരുന്ന മലയാളി റൈഫി വിൻസെന്റ് ഗോമസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജനുവരി 25 മുതൽ ഫെബ്രുവരി 15 വരെ ഷാർജ ഡി.സി സ്റ്റേഡിയത്തിൽ നടത്തുന്ന ക്രിക്കറ്റ് മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജോയന്റ് ജനറൽ കൺവീനർമാരായ ഗോകുൽ ജയചന്ദ്രൻ, ബോണി വർഗീസ്, മായ ബിജു എന്നിവർ അറിയിച്ചു. 32 കോളജുകളെ പ്രതിനിധീകരിച്ചുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. ഫെബ്രുവരി 15നാണ് ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

