എ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 5 ജനുവരി 11 മുതൽ
text_fieldsഎ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 5ന്റെ ബ്രോഷർ
അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ
പാട്ടാണിപ്പറമ്പിൽ പ്രകാശനം ചെയ്യുന്നു
ദുബൈ: അക്കാഫ് ഇവന്റ്സ് സംഘടിപ്പിക്കുന്ന എ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം സീസൺ ജനുവരി 11 മുതൽ ഫെബ്രുവരി 14 വരെ ദുബൈ വിഷൻ സ്റ്റേഡിയത്തിൽ നടക്കും.
കേരളത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ ഈ മലയാളി ക്രിക്കറ്റ് മാമാങ്കത്തിൽ ഇത്തവണ 32 പ്രഗത്ഭരായ കോളജ് അലുമ്നി ടീമുകളും എട്ട് വനിതാ ടീമുകളും മാറ്റുരക്കും. അറുന്നൂറോളം ക്രിക്കറ്റ് താരങ്ങൾ അണിനിരക്കുന്ന 100 ബാൾ ടൂർണമെന്റിൽ, മുൻ രഞ്ജി താരങ്ങളും യു.എ.ഇ ദേശീയ ടീം അംഗങ്ങളും പങ്കെടുക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ആണ് അഞ്ചാം സീസണിന്റെയും ബ്രാൻഡ് അംബാസഡർ. തുടർച്ചയായി അഞ്ചാം തവണയാണ് ശ്രീശാന്ത് എ.പി.എല്ലിന് പിന്തുണയുമായി എത്തുന്നത്. വർക്കല സി.എച്ച്.എം.എം കോളജ് അലുമ്നി ടീമായിരുന്നു കഴിഞ്ഞ സീസണിലെ ജേതാക്കൾ.
എ.പി.എൽ സീസൺ 5ന്റെ ബ്രോഷർ പ്രകാശനം അക്കാഫ് കാമ്പസ് ബീറ്റ്സ് സക്സസ് പാർട്ടി വേദിയിൽ അക്കാഫ് മുഖ്യ രക്ഷാധികാരി ഡോ. ഐസക് ജോൺ പാട്ടാണിപ്പറമ്പിൽ നിർവഹിച്ചു.
ടൂർണമെന്റിന്റെ ജനറൽ കൺവീനറായി രാജറാം ഷാ, സ്ട്രാറ്റജിക് അഡ്വൈസറായി ബിന്ദു ആന്റണി എന്നിവരെ തെരഞ്ഞെടുത്തു. ടൂർണമെന്റ് വിജയത്തിനായി വിപുലമായ കമ്മിറ്റിയെയും പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

