എ.പി.എൽ 3: വർക്കല സി.എച്ച്.എം.എം കോളജ് ജേതാക്കൾ
text_fieldsഅക്കാഫ് പ്രഫഷനൽ ലീഗ് മൂന്നാം സീസണിൽ ജേതാക്കളായ സി.എച്ച്.എം.എം കോളജ് വർക്കല
ദുബൈ: അക്കാഫ് ഇവന്റ്സ് നടത്തിയ അക്കാഫ് പ്രഫഷനൽ ലീഗ് (എ.പി.എൽ) മൂന്നാം സീസണിൽ സി.എച്ച്.എം.എം കോളജ് വർക്കല ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ പേയ്സ് എൻജിനീയറിങ് കോളജിനെ പരാജയപ്പെടുത്തിയാണ് രണ്ടാം തവണയും വർക്കല സി.എച്ച്.എം.എം കോളജ് ചാമ്പ്യൻമാരായത്. ഷാർജ ഡി.സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 32 കോളജ് അലുമ്നികളാണ് മാറ്റുരച്ചത്. ഫൈനൽ മത്സരം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്ങര ഉദ്ഘാടനം ചെയ്യും.
എ.പി.എൽ അംബാസഡറും മുൻ ഇന്ത്യൻ മലയാളി ക്രിക്കറ്റ്താരവുമായ എസ്. ശ്രീശാന്ത് മുഖ്യാതിഥിയായിരുന്നു. വനിതാ ടീമുകളിൽ റോയൽ സ്ട്രൈക്കേഴ്സ് സാബ്കോൺ പ്രിൻസസിനെ പരാജയപ്പെടുത്തി.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ജോയന്റ് ട്രഷറർ ഫിറോസ് അബ്ദുല്ല, അക്കാഫ് വനിതാ വിഭാഗം ഭാരവാഹികളായ റാണി സുധീർ, വിദ്യ പുതുശ്ശേരി, രശ്മി ഐസക്, ജനറൽ കൺവീനർ കിഷൻ കുമാർ, എ.പി.എൽ അഡ്വൈസർ ബിന്ദു ആന്റണി, കോഓഡിനേറ്റർ ജോൺസൺ മാത്യു, ജോയന്റ് കൺവീനർമാരായ ബിജു കൃഷ്ണൻ, ടിന്റു വർഗീസ്, അബ്ദുല്ലക്കുട്ടി, പ്രകാശ് നാരായണൻ, പുഷ്പജൻ, സതീഷ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

