എ.പി.അസ്ലം ഫുട്ബോൾ: നെസ്റ്റോ ടീം ജേതാക്കൾ
text_fieldsദുബൈ: ഒരുമ കൽപകഞ്ചേരി അൽവസൽ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ച ഒമ്പതാമത് എ.പി അസ ്ലം േട്രാഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾ ക്ക് ഗ്ലോബ് ട്രക്കേഴ്സിനെ പരാജയപ്പെടുത്തി നെസ്റ്റോ ടീം ഗോൾഡ് വിഭാഗം ജേതാക്കളായി. മൂന്നു വിഭാഗങ്ങളിലായി നടന്ന മൽസരത്തിൽ ടീം അനസ് സിൽവർ വിഭാഗത്തിലും ബിഗ് മാർട്ട് എഫ്.സി.േബ്രാൺസ് വിഭാഗത്തിലും ജേതാക്കളായി. നെസ്റ്റോയുടെ സാബിക് തിരൂർ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നു മൈതാനങ്ങളിലായി 23 ടീമുകൾ മാറ്റുരച്ച ഫുട്ബോൾ മൽസരം കാണാൻ നൂറുകണക്കിന് ആളുകൾ അൽ വസൽ ക്ലബിലെത്തിയിരുന്നു. ജേതാക്കൾക്കുള്ള അസ്ലം േട്രാഫിയും ക്യാഷ് അവാർഡും എ.പി.ഷംസുദ്ദീൻ ബിൻ മുഹിയുദ്ദീനിൽ നിന്നും ടീമംഗങ്ങൾ ഏറ്റു വാങ്ങി. റണ്ണേഴ്സ് അപ്പിനും കളിക്കാർക്കുള്ള േട്രാഫികൾ, മെഡലുകൾ എന്നിവ ഒരുമ കൽപകഞ്ചേരി യു.എ.ഇ പ്രസിഡൻറ് ബഷീർ പടിയത്ത്, അറഫാത്ത്, അബ്ദുസുബ്ഹാൻ ഷംസുദ്ദീൻ, മുഹമ്മദ് അസ്ലം, നബീൽ എ.പി., നബീൽ നസീർ, സെയ്ദ് മുഹമ്മദ് തങ്ങൾ എന്നിവർ സമ്മാനിച്ചു.
ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് മയ്യേരി, സ്പോർട്സ് കമ്മിറ്റി ചെയർമാൻ സലാഹ് ആനപ്പടിക്കൽ, ജനറൽ കൺവീനർ അബ്ദുൽ മജീദ്, കൺവീനർമാരായ സക്കീർ ഹുസൈൻ, ഇഖ്ബാൽ പള്ളിയത്ത്, ഇഖ്ബാൽ പന്നിയത്ത്, സിദ്ദീഖ് കാലടി, അയ്യൂബ് വി.ടി, സലാം പൊറ്റങ്ങൽ, മൻസൂർ, ഹുസൈൻ ബാപ്പു, ഹാഷിർ, ഷാജി, ഇബ്രാഹിം കുട്ടി, സൈദ്, മുനീർ, ഹുസൈൻ, നാസർ, നൗഫൽ, നദീർ, ഷാഫി, ഗഫൂർ, അലി, ഹംസ ഹാജി എന്നിവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
