Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആരൊക്കെയെത്തും സൂപ്പർ...

ആരൊക്കെയെത്തും സൂപ്പർ 12ൽ

text_fields
bookmark_border
ആരൊക്കെയെത്തും സൂപ്പർ 12ൽ
cancel

ദുബൈ: ട്വൻറി 20 ലോകകപ്പ്​ 17ന്​ തുടങ്ങുമെങ്കിലും യഥാർഥ പോരാട്ടം തുടങ്ങുന്നത്​ 23 മുതലാണ്​​. അതുവരെ നടക്കുന്നത്​ സൂപ്പർ 12ലേക്കുള്ള യോഗ്യത മത്സരമാണ്​. ഐ.സി.സി റാങ്കിങ്ങിൽ ആദ്യ എട്ട്​ റാങ്കിങ്ങിലുണ്ടായിരുന്ന ടീമുകൾ നിലവിൽ സൂപ്പർ 12ൽ ഉണ്ട്​. ഇനി നാല്​ ടീമുകൾക്ക്​ കൂടി ഇവിടെ അവസരമുണ്ട്​. അതിനായി പോരടിക്കുന്നത്​ എട്ട്​ ടീമുകൾ. ശ്രീലങ്ക, ബംഗ്ലാദേശ്​, ഒമാൻ, സ്​കോട്​ലൻഡ്​, പപ്വ ന്യൂഗിനി, നെതർലൻഡ്​, നമീബിയ, അയർലൻഡ്​ എന്നീ ടീമുകളാണ്​ 17 മുതൽ ഭാഗ്യപരീക്ഷണത്തിന്​ ഇറങ്ങുന്നത്​. ഇവരിൽ ഏറ്റവും കൂടുതൽ സാധ്യത ബംഗ്ലാദേശിനും ശ്രീലങ്കക്കുമാണ്​. കരുത്തൻമാരായ ടീമുകൾക്കെതിരെ മത്സരിച്ച്​ പരിചയിച്ച ഈ ടീമുകൾക്ക്​ യോഗ്യത കടമ്പ കടക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇവർ യോഗ്യത നേടിയാൽ പിന്നീട്​ അവസരമുള്ളത്​ രണ്ട്​ ടീമുകൾക്കാണ്​. ആതിഥേയ രാജ്യം എന്നനിലയിൽ ഒമാന്​ സ്വന്തം നാട്ടുകാർക്ക്​ മുന്നിൽ വിജയിച്ച്​ കാണി​ക്കണം. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതി​െൻറ ആനുകൂല്യവും ഇവർക്കുണ്ട്​. ബിലാൽ ഖാ​െൻറ ബൗളിങ്ങും സീഷാൻ മഖ്​സൂദി​െൻറ ഓൾറൗണ്ട്​ പ്രകടനവുമാണ്​ അവർക്ക്​ പ്രതീക്ഷ നൽകുന്നത്​. എന്നാൽ, ഈ ഗ്രൂപ്പിൽ ബംഗ്ലാദേശും സ്​കോട്​ലൻഡും പപ്വ ന്യൂഗിനിയുമുണ്ട്​. മികച്ച ഫോമിൽ കളിക്കുന്ന ബംഗ്ലാദേശ്​ യോഗ്യത നേടുമെന്ന്​ ഏറക്കുറെ ഉറപ്പാണ്​. ഒമാന്​ മറ്റൊരു വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളത്​ സ്​കോട്​ലൻഡാണ്​. യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനമാണ്​ അവർ നടത്തിയത്​. അതുകൊണ്ടുതന്നെ, ഒക്​ടോബർ 21ന്​ നടക്കുന്ന ഒമാൻ- സ്​കോട്​ലൻഡ്​ മത്സരം നിർണായകമാണ്​. ഇതിലെ വിജയികളായിരിക്കും മിക്കവാറും ബംഗ്ലാദേശിനൊപ്പം സൂപ്പർ 12ലേക്ക്​ മാർച്ച്​ ചെയ്യുക. ഗ്രൂപ്​ എയെ മരണ ഗ്രൂപ്​ എന്ന്​ വിശേഷിപ്പിക്കാം. നെതർലൻഡ്​, അയർലൻഡ്​, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ്​ ഇവിടെയുള്ളത്​. 2009 ട്വൻറി20 ലോകകപ്പിൽ ലോഡ്​സിൽ ഇംഗ്ലണ്ടിനെ തോൽപിച്ചതി​െൻറ മധുരസ്​മരണകൾ അയവിറക്കിയാണ്​ നെതർലൻഡി​െൻറ വരവ്​. പലപ്പോഴും അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ ഞെട്ടിക്കുന്ന ടീമാണ്​ നെതർലൻഡ്​. അയർലൻഡിനെതിരെ 13.5 ഓവറിൽ 190 റൺസ്​ പിന്തുടർന്ന്​ വിജയിച്ചത്​ ഉദാഹരണം. റയാൻ ടെൻ ഡെഷാറ്റെയും റീലോഫ്​ വാൻഡർ മെർവുമാണ്​ പ്രതീക്ഷകൾ. നമീബിയക്ക്​ കുറഞ്ഞ സാധ്യതയാണ്​ ക്രിക്കറ്റ്​ നിരീക്ഷകർ കൽപിക്കുന്നത്​. ശ്രീലങ്കയും നെതർലൻഡും അയർലൻഡുമുള്ള ശക്​തമായ ഗ്രൂപ്പിലാണ്​ ഇടം. ഈ ഗ്രൂപ്പിൽനിന്ന്​ സാധ്യത ശ്രീലങ്കക്കും നെതർലൻഡിനുമാണ്​. ഇന്ത്യൻ ടീം ജഴ്​സി 13ന്​ പുറത്തിറക്കും ദുബൈ: ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമി​െൻറ ജഴ്​സി 13ന്​ പുറത്തിറക്കുമെന്ന്​ ബി.സി.സി.ഐ അറിയിച്ചു. 2023 വരെ ഇന്ത്യൻ ടീമി​െൻറ ഒഫീഷ്യൽ കിറ്റ്​ സ്​പോൺസറായി രജിസ്​റ്റർ ചെയ്​ത എം.പി.എൽ സ്​പോർട്​സാണ്​ ജഴ്​സി തയാറാക്കിയിരിക്കുന്നത്​. ഇത്തവണ ഔദ്യോഗിക ജഴ്​സി വിൽപനക്കും ഉണ്ടാകും. ആദ്യമായാണ്​ ടീമി​െൻറ ജഴ്​സി ബി.സി.സി.ഐയുടെ അനുമതിയോടെ വിൽപനക്കെത്തുന്നത്​. കാണികളിൽ നല്ലൊരു ശതമാനത്തിനും ഗാലറിയിലെത്താൻ കഴിയാത്തതിനാലാണ്​ അവരുടെ ആവേശം വർധിപ്പിക്കുന്നതിന്​ ജഴ്​സി നൽകുന്നത്​. മൂന്ന്​ തരം ജഴ്​സിയായിരിക്കും ആരാധകർക്ക്​ നൽകുക. ഫാൻ ജഴ്​സി, പ്ലയർ എഡിഷൻ ജഴ്​സി, വിരാട്​ കോഹ്​ലി ഒപ്പുവെച്ച നമ്പർ 18 ജഴ്​സി എന്നിവ. 1799 രൂപ മുതൽ ഓൺലൈനിൽ ​ജഴ്​സി ലഭ്യമാക്കും. ഒക്​ടോബർ 18ന്​ ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ പുതിയ ജഴ്​സിയിലായിരിക്കും ടീം കളത്തിലിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Super 12
News Summary - Anyone in Super 12
Next Story