നിക്ഷേപ മുന്നേറ്റത്തിെൻറ തിളക്കത്തിൽ എയിമിന് തുടക്കം
text_fieldsദുബൈ: നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ലോകത്തെ ഏറ്റവും സുപ്രധാന വേദി എന്നറിയപ്പെട ുന്ന ആനുവൽ ഇൻവസ്റ്റ്മെൻറ് മീറ്റിങ് (എയിം) ഒമ്പതാം പതിപ്പിന് ദുബൈയിൽ തുടക്കമാ യി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ നടക്കുന്ന സംഗമം ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. ബൊളീവിയൻ പ്രസിഡൻറ് ഇവോ മൊറാലസ്, നൈജീരിയൻ പ്രസിഡൻറ് മുഹമ്മദ് ബുഖാരി, താതാർസ്താൻ പ്രസിഡൻറ് റുസ്തം മിന്നിഖനോവ്, ചെച്ചൻ റിപ്പബ്ലിക് മേധാവി റംസാൻ കാദിറോവ്, ചെച്ചൻ റിപ്പബ്ലിക് ഉപചെയർമാൻ ഹുച്ചീവ് മുസ്ലിം തുടങ്ങിയ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും ലോകത്തിെൻറ വിവിധ മേഖലകളിൽ നിന്നുള്ള വ്യാപാര^വാണിജ്യനായകരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. 140 രാജ്യങ്ങളിൽ നിന്നാണ് ഇക്കുറി പങ്കാളിത്തം.
സഹിഷ്ണുതാ വർഷം ആചരിക്കവെ വിവിധ മേഖലകളിൽ ഉൽപാദനാത്മകമായ പങ്കാളിത്തം മുഖേനെ സഹിഷ്ണുതയുടെ തത്വം കൂടുതൽ ശക്തിപ്പെടുത്തുവാൻ വഴി തേടുമെന്ന് പശ്ചാതല സൗകര്യ വികസന മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൽഹൈഫ് അൽ നുെഎമി പറഞ്ഞു. സുഗമമായ വ്യവസായം നടത്തിപ്പിന് ഏറ്റവും അനുയോജ്യമായ രാഷ്ട്രം എന്ന പദവി തുടർച്ചയായി സ്വന്തമാക്കിയ യു.എ.ഇ മേഖലയിലെ ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം നേടിയ രാഷ്ട്രവുമാണ്. നിക്ഷേപകർക്കും വ്യവസായികൾക്കും ജനങ്ങൾക്കും പ്രവാസികൾക്കും ഒരുപോലെ കരുതലും ഏറെ ശ്രദ്ധാപൂർവം സൗകര്യങ്ങളും ഒരുക്കി നൽകിയാണ് യു.എ.ഇ ഇതു സാധ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. എയിം സ്റ്റാർട്ട്അപ്പ്, ഫ്യൂച്ചർ സിറ്റി ഷോ എന്നിവയും ഇതോടൊപ്പം നടക്കുന്നുണ്ട്. സംഗമം ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
