Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇസ്​ലാമിനെ അവഹേളിച്ച്​...

ഇസ്​ലാമിനെ അവഹേളിച്ച്​ ട്വീറ്റ്​: ഷെഫിനെ​ പഞ്ചനക്ഷത്ര ഹോട്ടൽ പുറത്താക്കി

text_fields
bookmark_border
ഇസ്​ലാമിനെ അവഹേളിച്ച്​ ട്വീറ്റ്​: ഷെഫിനെ​ പഞ്ചനക്ഷത്ര ഹോട്ടൽ പുറത്താക്കി
cancel

ദുബൈ: ഇസ്​ലാമിനെതിരെ തെറ്റിദ്ധാരണ പരത്തുംവിധം ട്വിറ്ററിലൂടെ അവഹേളനം നടത്തിയ പഞ്ചനക്ഷത്ര ഷെഫിനെ പുറത്താക്കി. ദുബൈയിലെ നക്ഷത്ര ഹോട്ടലിലെ സെലിബ്രിറ്റി ഷെഫ്​ അതുൽ കൊച്ചാറിനെയാണ്​ പുറത്താക്കിയത്​. 

അമേരിക്കൽ ടെലിവിഷനിൽ നടി പ്രിയങ്ക ചോപ്ര ഹിന്ദുത്വ ദേശീയവാദികളെ ഭീകരവാദികൾ എന്ന്​ വി​േശഷിപ്പിച്ചതിന്​ മറുപടിയാണ്​ അതുൽ കൊച്ചാർ ട്വീറ്റ്​ ചെയ്​തത്​. രണ്ടായിരം വർഷത്തിലേറെയായി ഇസ്​ലാമി​ന്‍റെ ഭീകരതക്കിരയാവുന്ന ഹിന്ദുക്കളുടെ വികാരം പ്രിയങ്ക കാണാതെ പോയത്​ സങ്കടകരമാണെന്നായിരുന്നു ട്വീറ്റ്​.  

എന്നാൽ, പിന്നീട്​ അതു ഡിലീറ്റ്​ ചെയ്​ത അതുൽ താൻ ഇസ്​ലാം വിരുദ്ധനല്ലെന്നും അപ്പോഴത്തെ വികാരത്തിൽ നടത്തിയ അഭിപ്രായ പ്രകടനത്തിലെ വലിയ തെറ്റിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു. ഇസ്​ലാം 1400 വർഷം മുൻപ്​ സ്​ഥാപിതമായതാണെന്നും ആ ട്വീറ്റിൽ വിശേഷിപ്പിക്കുന്നു.  

അതിനകം പരന്നു കഴിഞ്ഞ ആദ്യ ട്വീറ്റ്​ സാമൂഹിക മാധ്യമ ഉപയോക്​താക്കൾക്കിടയിൽ ഏറെ വേദനക്കും പ്രതിഷേധത്തിനും വഴിവെച്ചു. ഷെഫിനെ പുറത്താക്കണമെന്ന ആവശ്യവും  റസ്റ്റോറന്‍റ്​ ബഹിഷ്​കരിക്കാനുള്ള ആഹ്വാനങ്ങളുമുണ്ടായി. ഹോട്ടലിൽ നടത്താൻ നിശ്​ചയിച്ച പാർട്ടികളും പരിപാടികളും റദ്ദാക്കിയാണ്​ ചിലർ പ്രതിഷേധിച്ചത്​. 

ഷെഫിനെ വീക്ഷണത്തെ തങ്ങൾ പിന്തുണക്കുന്നില്ലെന്നായിരുന്നു ഹോട്ടലി​ന്‍റെ പ്രതികരണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsAnti-Islam TweetDubai Marriott Hotelchef Atul Kochharaue
News Summary - Anti-Islam Tweet: Dubai's JW Marriott Marquis Hotel sacks famous chef Atul Kochhar -Gulf News
Next Story