റാസല്‍ഖൈമയില്‍ മയക്കുമരുന്ന് വിരുദ്ധ പോരാട്ടം വിജയത്തിലേക്ക്
text_fieldsറാസല്‍ഖൈമ: മയക്കുമരുന്നിനെതിരെ യുവാക്കളെ ഉള്‍പ്പെടുത്തി കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമ യില്‍ ആവിഷ്കരിച്ച കര്‍മപദ്ധതികള്‍ വിജയം കണ്ടതായി റാക് പൊലീസ് ഡ്രഗ് കണ്ട്രോള് ഡയ റക്ടര്‍ ബ്രിഗേഡിയര്‍ അദ്നാന് അലി അല്‍ സാബി. സമൂഹത്തിനും രാജ്യത്തിനും ഭീഷണിയായ മയക്കുമരുന്ന് ഉപയോഗത്തിനും വിപണനത്തിനുമെതിരെ കര്‍ശന നടപടികളാണ് ആഭ്യന്തര മന്ത്രാലയം കൈകൊണ്ടത്. മയക്കുമരുന്നുകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ യുവാക്കളെ ഉള്‍പ്പെടുത്തിയത് ഈ രംഗത്ത് നിന്ന് ഏജന്റുമാരെ പിന്തിരിപ്പിക്കുന്നതിന് സഹായിച്ചു. മയക്കുമരുന്ന് ഭീഷണിക്കെതിരെ 53 പൊതു അവബോധ പ്രചാരണങ്ങളാണ് 2018ല്‍ റാസല്‍ഖൈമയില്‍ നടന്നത്. സ്കൂള്‍, സര്‍വകലാശാലകള്‍, സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്‍െറ ദൂഷ്യവശങ്ങളെക്കുറിച്ച് പ്രത്യേക ചര്‍ച്ചകള്‍ നടന്നു.
സ്കൂളുകളിലത്തെിയ അധികൃതര്‍ കുട്ടികളുമായി മയക്കുമരുന്ന് വിപത്തിനെക്കുറിച്ച് സംവദിച്ചു. റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമിയുടെ നിര്‍ദേശങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്നും അദ്നാന് സാബി വ്യക്തമാക്കി.
മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ ഈ വര്‍ഷവും തുടരും. വരും തലമുറകള്‍ക്ക് കൂടി ഭീഷണി സൃഷ്ടിക്കുന്നതാണ് മയക്ക് മരുന്ന് ഉപഭോഗം. ഇതിനെതിരെ സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്നും സംശയകരമായ സാഹചര്യങ്ങളില്‍ ശ്രദ്ധയില്പ്പെടുന്നവരെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്കാന് മടി കാണിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
