ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു
text_fieldsഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണത്തിൽ വിദ്യാർഥികൾ പ്രതിജ്ഞയെടുക്കുന്നു
ഷാർജ: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വിപുലമായ പരിപാടികളോടെ ലോക ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കിന്റർഗാർട്ടൻ മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള 6500ലധികം വരുന്ന മുഴുവൻ വിദ്യാർഥികളും ലഹരി വിരുദ്ധ കാമ്പയിനിൽ പങ്കാളികളായി. 15ഓളം രാഷ്ട്രങ്ങളിൽനിന്നുള്ള 6500ലധികം വിദ്യാർഥികളും അധ്യാപക, അധ്യാപകേതര, ശുചീകരണ തൊഴിലാളികളുമുൾപ്പെടെയുള്ള അറുനൂറോളം സ്റ്റാഫുകളും കാമ്പയിനിൽ പങ്കെടുത്തു. നല്ല ശീലങ്ങൾ ചെറുപ്പം മുതലേ ആർജിച്ചെടുക്കാൻ സഹായകമാവും വിധമുള്ള ക്വിസ് ട്രയൽ തുടങ്ങിയ പരിപാടികൾ ഏറെ ആകർഷണീയമായിരുന്നു. ലഹരി വിതക്കുന്ന ദുരന്തങ്ങൾ വരച്ച് കാണിക്കുന്ന കലാവിഷ്കാരങ്ങളും ശ്രദ്ധേയമായി. ‘രിസ’യുടെ നേതൃത്വത്തിൽ നടക്കുന്ന അന്തർദേശീയ കാമ്പയിനിൽ പങ്കാളികളാവുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയുംചെയ്തു.
പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഉദ്ഘാടനംചെയ്തു. പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, അസി. ഡയറക്ടർ സഫാ ആസാദ് തുടങ്ങിയവർ ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽമാരായ ഷിഫാന മുഈസ്, സുനാജ് അബ്ദുൽ മജീദ്, പ്രധാനാധ്യാപകർ, സൂപ്പർവൈസേഴ്സ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ വെൽനസ് ഡിപ്പാർട്മെന്റാണ് പരിപാടികൾ ആവിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

