ലഹരി വിരുദ്ധ ബോധവത്കരണം
text_fieldsമലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലുന്നു
അബൂദബി: മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ലഹരിയുടെ വലയില്‍ വീഴാതെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിൽ റിട്ട. പൊലീസ് സൂപ്രണ്ട് പി.പി. സദാനന്ദന് ക്ലാസെടുത്തു.
സമാജം ലേഡീസ് വിങ് കണ്‍വീനര്‍ ലാലി സാംസന് അധ്യക്ഷതവഹിച്ചു. മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി.വി. സുരേഷ് കുമാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, സമാജം കോഓഡിനേഷന്‍ ജനറല്‍ കൺവീനര്‍ സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
ലേഡീസ് വിങ് ജോയന്റ് കണ്‍വീനര്‍മാരായ ചിലു സൂസന് മാത്യു ആമുഖ ഭാഷണം നടത്തി. ഷീന ഫാത്തിമ ചര്‍ച്ച നിയന്ത്രിച്ചു. ജോ. കണ്‍വീനര്‍മാരായ നമിത സുനില്‍, ശ്രീജ പ്രമോദ്, സല്ക്ക ഷഹല്‍ എന്നിവർ സംസാരിച്ചു. പങ്കെടുത്തവര്‍ ചടങ്ങില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

