കള്ളപ്പണ വിരുദ്ധ സമിതിക്ക് ‘ഓർഡർ ഓഫ് സായിദ്’ പുരസ്കാരം
text_fields‘ഓർഡർ ഓഫ് സായിദ്’ ഫസ്റ്റ് ക്ലാസ് പുരസ്കാരം ഏറ്റുവാങ്ങിയവർ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനൊപ്പം
അബൂദബി: യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും രാജ്യത്തെ കള്ളപ്പണ, ഭീകരവാദ ഫണ്ടിങ് വിരുദ്ധ സമിതിക്കും ‘ഓർഡർ ഓഫ് സായിദ്’ ഫസ്റ്റ് ക്ലാസ് പുരസ്‌കാരം നൽകി ആദരിച്ചു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ‘ഗ്രേ’ ലിസ്റ്റിൽ നിന്ന് യു.എ.ഇ പുറത്തുകടന്ന സാഹചര്യത്തിലാണ് സമിതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനും എതിരെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടനയാണ് എഫ്.എ.ടി.എഫ്. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് അവാർഡുകൾ സമ്മാനിച്ചത്. യു.എ.ഇയുടെ വിജയത്തിൽ സമിതി അംഗങ്ങളുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നിവയെ ചെറുക്കുന്നതിനുള്ള രാജ്യത്തിന്‍റെ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള ഒന്നിലധികം സ്ഥാപനങ്ങളുടെ ശ്രമങ്ങളുടെ പരിസമാപ്തിയാണ് ഈ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത പണമൊഴുക്കിന് സാധ്യതയുള്ള രാജ്യങ്ങളെയാണ് ‘ഗ്രേ’ ലിസ്റ്റിൽ ഉൾപ്പെടുത്താറുള്ളത്. പട്ടികയിൽനിന്ന് പുറത്തുകടന്നതോടെ ലോകതലത്തിൽ തന്നെ രാജ്യത്തിന്‍റെ മികവ് വർധിച്ചിരിക്കയാണ്. സാമ്പത്തിക രംഗത്ത് അപകടസാധ്യതയുള്ള രണ്ട് ഡസൻ രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യു.എ.ഇയെ ഒഴിവാക്കിയത് ദിവസങ്ങൾക്ക് മുമ്പാണ് പ്രഖ്യാപിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

