ലഹരിവിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവടകര എന്‍.ആര്.ഐ ഫോറം ഷാര്‍ജ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ മുന്‍ പൊലീസ് സൂപ്രണ്ട്
പി.പി. സദാനന്ദനുള്ള ഉപഹാരം അഫ്സല് ചിറ്റാരി നല്കുന്നു
ഷാര്‍ജ: ‘ലഹരിയിലൊടുങ്ങുന്ന യൗവനം’ വിഷയത്തില്‍ വടകര എന്‍.ആര്.ഐ ഫോറം ഷാര്‍ജ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാമ്പ് ശ്രദ്ധേയമായി. മുന്‍ കേരള പൊലീസ് സൂപ്രണ്ട് പി.പി. സദാനന്ദന് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനത്തിനിടയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി. മനോരോഗ വിദഗ്ധൻ ഡോ. ഷാജു ജോര്‍ജ് വിഷയാവതരണം നടത്തി.
പ്രസിഡന്റ് അബ്ദുല്ല മല്ലച്ചേരിയുടെ അധ്യക്ഷതയില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് പാളയാട് ലഹരിവിരുദ്ധ വാചകം ചൊല്ലിക്കൊടുത്തു. പ്രഭാഷകര്‍ക്കുള്ള ഉപഹാരങ്ങള്‍ അഫ്സല് ചിറ്റാരി സമ്മാനിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റര്‍ ഹരിലാല്‍ ആശംസ നേര്‍ന്നു. ജനറല്‍ സെക്രട്ടറി സുജിത്ത് ചന്ദ്രന് സ്വാഗതവും സത്യന് പള്ളിക്കര നന്ദിയും പറഞ്ഞു. നാസര്‍ വരിക്കോളി, ടി. നസീര്‍, ലക്ഷ്മണന് മൂലയില്‍, അജിന് ചാത്തോത്ത്, സി.കെ. കുഞ്ഞബ്ദുല്ല, ഹമീദ് മദീന, പി.പി. ബിജി, ജ്യോതിഷ് കുമാര്‍ എന്നിവരും വനിതാ വിഭാഗം പ്രവര്‍ത്തകരും പരിപാടിക്ക് നേതൃത്വം നല്കി. ലഹരിക്കെതിരെയുള്ള സന്ദേശവുമായി വനിതാ വിഭാഗം പ്രവര്‍ത്തകരുടെയും കുട്ടികളുടെയും കലാപ്രകടനവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

